EntertainmentGalleryLife StyleNews

ബിരിയാണി എങ്കിൽ 20 എണ്ണം വരെ; പൊറോട്ടയെങ്കിൽ 60 എണ്ണം; പഴം ജസ്റ്റ് ഒരു കുല: കോഴിക്കോട്ടെ ചുമട്ടുതൊഴിലാളി ഉസൈൻ കുട്ടിയുടെത് വളരെ ലളിതമായ ഭക്ഷണക്രമം; വൈറൽ വീഡിയോ കാണാം.

രുചികരമായ ഭക്ഷണം എത്ര കഴിച്ചാലും നമുക്ക് മതിവരാറില്ല. ആരോഗ്യം കണക്കിലെടുത്ത് പലപ്പോഴും ഇഷ്ട ഭക്ഷണങ്ങള്‍ മനസില്ലാ മനസോടെയാണെങ്കിലും നമ്മള്‍ ഒഴിവാക്കാറുണ്ട്. എന്നാല്‍ തന്റെ വിശപ്പ് മാറുംവരെ മനസ് നിറഞ്ഞ് ഭക്ഷണം കഴിക്കുകയാണ് കോഴിക്കോട് സ്വദേശി ഉസൈന്കുട്ടി.

ad 1

ഒറ്റയിരിപ്പിന് 60 പൊറോട്ട വരെ താൻ കഴിക്കാറുണ്ടെന്നാണ് ഉസൈന്കുട്ടി പറയുന്നത്. ഉസൈന്കുട്ടിയുടെ മെനു കേട്ടാല്‍ ആരും ഒന്ന് മൂക്കത്ത് വിരല്‍ വയ്ക്കും. “ചപ്പാത്തിയാണെങ്കില്‍ 10 എണ്ണം വരെ കഴിക്കും, ബിരിയാണി 20 എണ്ണം, പൊറോട്ട 60 എണ്ണം, പഴമാണെങ്കില്‍ ഒരു കൂലവരെ കഴിക്കും,” ഉസൈന്കുട്ടി പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

ഇവയ്ക്ക് പുറമേ മധുരപലഹാരങ്ങളും പഴങ്ങളും താൻ കഴിക്കാറുണ്ടെന്ന് ഉസൈന്കുട്ടി പറഞ്ഞു. ഒരു കുട്ട മുന്തിരി കഴിക്കും, ജിലേബി ഒരു പെട്ടിയോളം കഴിക്കും. എന്നാല്‍ പലപ്പോഴും തന്റെ വിശപ്പടക്കാനുള്ള ഭക്ഷണം കടയില്‍ കാണാറില്ലെന്നാണ് ഇദ്ദേഹത്തിന്റെ പരിഭവം.

ad 3

ഭക്ഷണം കഴിച്ചാലും പെട്ടന്ന് തന്നെ വിശക്കുമെന്നും, എല്ലാം കത്തിപ്പോക്കുകയാണെന്നും ആണ് തന്റെ വിശപ്പിനെ കുറിച്ച്‌ ഉസൈന്കുട്ടിയ്ക്ക് പറയാനുള്ളത്. ചുമട്ടുതൊഴിലാളിയായ ഉസൈൻകുട്ടി ഏത് ഭാരവും നിഷ്പ്രയാസം ചുമന്ന് വാഹനത്തില്‍ കയറ്റുകയും ഇറക്കുകയും ചെയ്യും. ടാർസൻ എന്ന ഓമനപ്പേരിലാണ് ഉസൈൻകുട്ടി നാട്ടില്‍ അറിയപ്പെടുന്നത്. ഏഷ്യാനെറ്റ് ന്യൂസില്‍ നാലു വർഷം മുൻപ് വന്ന ഉസൈന്കുട്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ വീണ്ടും വൈറലാകുന്നത്. നിരവധി രസകരമായ കമന്റുകളാണ് വീഡിയോയില്‍ നിറയുന്നത്.

ad 5
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button