AccidentFlashKeralaNews

ഓട്ടോമാറ്റിക് ഗേറ്റിൽ കുരുങ്ങി 9 വയസ്സുകാരന് ദാരുണാന്ത്യം; ഞെട്ടിക്കുന്ന സംഭവം മലപ്പുറത്ത്: വിശദാംശങ്ങൾ വായിക്കാം.

മലപ്പുറം തിരൂരിനടുത്ത് വൈലത്തൂര്‍ ചിലവില്‍ ഓട്ടമാറ്റിക് ഗേറ്റില്‍ കുടുങ്ങി നാലാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. വൈലത്തൂര്‍ ചിലവില്‍ സ്വദേശി അബ്ദുള്‍ ഗഫൂറിന്റെയും സജിലയുടെയും മകന്‍ മുഹമ്മദ് സിനാന്‍ (9) ആണ് മരിച്ചത്. തിരൂര്‍ ആലിന്‍ ചുവട് എംഇടി സെന്‍ട്രല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് സിനാന്‍.

ad 1

വൈകീട്ട് നാലു മണിയോടെയായിരുന്നു സംഭവം. പള്ളിയില്‍ നിസ്‌കാരത്തിനായി പോകുമ്ബോള്‍ അയല്‍പക്കത്തെ റിമോട്ട് കണ്‍ട്രോള്‍ ഗേറ്റ് തുറന്ന് അടക്കുമ്ബോള്‍ ഗേറ്റിനുള്ളില്‍ കുടുങ്ങുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

അപകടം നടന്ന വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. സാങ്കേതികപരമായി എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. മൃതദേഹം വെള്ളിയാഴ്ച മഞ്ചേരി മെഡിക്കല്‍ കോളജാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ട നടപടികള്‍ക്ക് ശേഷം ചിലവില്‍ ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍ ഖബറടക്കും.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button