KeralaNews

വിവാഹിതനായ പുരുഷ സുഹൃത്ത് വിഷം കഴിച്ച് ആശുപത്രിയിൽ; കണ്ടു മടങ്ങുന്ന വഴി ശീതള പാനീയത്തിൽ കലർത്തി വിഷം കുടിച്ച യുവതി പോലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറി; ബോധംകെട്ട് വീണ യുവതിയെ അതിവേഗം ആശുപത്രിയിൽ എത്തിച്ച് പോലീസ്: തിരുവനന്തപുരത്ത് നടന്ന അതിനാടകീയ സംഭവങ്ങൾ ഇങ്ങനെ.

കിളിമാനൂർ:വിഷംകഴിച്ച്‌ പൊലീസ് സ്റ്റേഷനില്‍ എത്തിയ യുവതിയെ പൊലീസുകാർ അടിയന്തരമായി ആശുപത്രിയില്‍ എത്തിച്ചു. . ഇരുചക്ര വാഹനത്തിലായിരുന്ന യുവതി വഴിയില്‍ എവിടെയോ വച്ച്‌ വിഷം കഴിച്ചു. കിളിമാനൂർ പൊലീസ് സ്റ്റേഷന് സമീപം എത്തിയപ്പോള്‍ തല കറക്കം ഉണ്ടായി .ഓടി സബ് ഇൻസ്പെക്ടറുടെ റൂമിലെത്തി വിഷം കഴിച്ചകാര്യം പറയുന്നതിനിടെ ബോധം കെട്ട് വീഴുകയായിരുന്നു.

ad 1

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം.വെള്ളറട സ്വദേശിനിയായ യുവതി അഞ്ചല്‍ സ്വദേശിയായ ആണ്‍ സുഹൃത്തിനെ ഹോസ്പിറ്റലില്‍ കണ്ട് മടങ്ങുമ്ബോഴാണ് സംഭവം. ആണ്‍ സുഹൃത്ത് ആത്മഹത്യാശ്രമം നടത്തിയാണ് ആശുപത്രിയിലായതെന്ന് പറയുന്നു. ഇയാള്‍ വിവാഹിതനാണത്രെ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

പൊലീസുകാർ ഉടൻ യുവതിയെ കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലും തുടർന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. യുവതിയുടെ ബാഗില്‍ നിന്ന് ശീതളപാനിയത്തില്‍ കലർത്തിയ അര ലിറ്ററോളം വിഷം കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button