FlashKeralaNewsPolitics

“ഇടതുപക്ഷം തോറ്റതല്ല, മോദിയെ മാറ്റി നിർത്താൻ ജനങ്ങൾ ശ്രമിച്ചതിന്റെ ഫലം”: ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിൽ ന്യായീകരണവുമായി സ്വയം ക്യാപ്സ്യൂൾ ഇറക്കി മുഖ്യമന്ത്രി; രാജിവെക്കില്ലെന്നും പ്രഖ്യാപനം

ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ തന്റെ രാജി ചോദിച്ച്‌ ആരും വരേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മോദിയെ മാറ്റി നിർത്താൻ ജനം ശ്രമിച്ചതിനെ ഇടതുപക്ഷ വിരോധമായി കാണേണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. 2004-ല്‍ എകെ ആന്റണി മുഖ്യമന്ത്രി പദം രാജിവച്ചത് കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നം മൂലമാണ്. താൻ കാര്യം പറയുമ്ബോള്‍ അതിലെന്തെങ്കിലും വസ്തുതയുണ്ടോയെന്ന് ആലോചിക്കുകയാണ് വേണ്ടെതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ad 1

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ച പിന്നിടുമ്ബോഴാണ് മുഖ്യമന്ത്രി മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ നിയമസഭയിലൂടെ വിശദീകരണം നല്‍കുന്നത്. ഭരണവിരുദ്ധ വികാരമാണ് എല്‍ഡിഎഫിന്റെ തോല്‍വിക്ക് പിന്നിലെന്നത് തെറ്റായ ധാരണയാണെന്ന് പറയാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. സിപിഐ കൗണ്‍സില്‍ യോഗത്തില്‍ ഉള്‍പ്പെടെ സംസ്ഥാന സർക്കാരിന്റെ ഭരണത്തിനെതിരെ വിമർശനം ഉയർന്നിരുന്നു. ഇതിനെല്ലാം മറുപടിയായാണ് മുഖ്യമന്ത്രി സ്വന്തം നിലയിൽ ന്യായീകരിക്കാൻ ക്യാപ്സ്യൂൾ ഇറക്കിയിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളില്‍ 121 ഇടങ്ങളിലും എല്‍ഡിഎഫ് പിന്നിലായിരുന്നു. പെൻഷൻ, സപ്ലൈകോ പ്രതിസന്ധി, സെക്രട്ടറിയേറ്റിന് മുന്നിലെ സിപിഓ റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരം എന്നിവയെല്ലാം സർക്കാരിന്റെ തോല്‍വിക്ക് കാരണമായി. എല്‍ഡിഎഫിന്റെ സിറ്റിംഗ് മണ്ഡലങ്ങളായ 11 ഇടത്താണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഒന്നാമതെത്തിയത്. ഇതില്‍ മന്ത്രിമാരായ കെ രാജന്റെ ഒല്ലൂർ, വി ശിവൻകുട്ടിയുടെ നേമം, ആർ ബിന്ദുവിന്റെ ഇരിങ്ങാലക്കുടയും ഉള്‍പ്പെടുന്നു.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button