ക്രിക്കറ്റ് കളിക്കുന്നതിനിടെ ബാറ്റ്സ്മാന് കുഴഞ്ഞുവീണ് മരിച്ചു. കളിക്കാരന് മൈതാനത്ത് കുഴഞ്ഞുവീണു മരിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. പിങ്ക് ജഴ്സി അണിഞ്ഞ കളിക്കാരന് സിക്സ് അടിച്ചശേഷം പെട്ടെന്ന് നിലത്തുവീഴുന്നതാണ് വീഡിയോ ദൃശ്യങ്ങളില്‍ ഉള്ളത്.
മഹാരാഷ്ട്രയിലെ താനെയിലുള്ള മിറ റോഡ് ഏരിയയില്‍ നടന്ന പ്രദേശിക മത്സരത്തിനിടെയാണ് സംഭവം എന്നാണ് പല റിപ്പോര്‍ട്ടുകളിലും ഉള്ളത്. അതേസമയം, ഇത് എന്നാണെന്ന് വ്യക്തമല്ല.പന്ത് സിക്സര്‍ അടിച്ചശേഷം സെക്കന്‍ഡുകള്‍ക്കുള്ളില്‍ കളിക്കാരന് മൈതാനത്ത് കുഴഞ്ഞുവീഴുന്നതാണ് വീഡിയോ ദൃശ്യങ്ങളില്‍ ഉള്ളത്.
#DisturbingVisuals : On camera, man dies immediately after hitting six in match near mumbai.
— upuknews (@upuknews1) June 3, 2024
In a shocking incident in Thane's Mira Road area in Maharashtra, a man died while playing cricket.
A video of the incident, which has since gone viral on social media, shows the man in… pic.twitter.com/2EAoVY3DEw
ഒപ്പമുണ്ടായിരുന്ന മറ്റുകളിക്കാര്‍ ഓടിയെത്തുന്നതും പ്രാഥമിക ശുശ്രൂഷ നല്‍കുന്നതും കാണാം. മരിച്ചത് ആരാണെന്നോ മരണ കാരണമോ വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.