BusinessCinemaKeralaNews

മികച്ച പ്രേക്ഷക അഭിപ്രായം: തീയറ്ററുകളിൽ കത്തിക്കയറി തലവൻ; ആസിഫ് അലിയുടെ കരിയർ ബെസ്റ്റ് ചിത്രം എന്നും വിലയിരുത്തൽ: കളക്ഷൻ കണക്കുകൾ വായിക്കാം.

തിയേറ്ററുകളില്‍ ആവേശമായി മാറുകയാണ് ബിജു മേനോൻ- ആസിഫ് അലി ചിത്രം തലവൻ. റിലീസ് ചെയ്ത് ആദ്യദിനം തന്നെ വലിയ ജനപ്രീതിയാണ് ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിലെ ഇരുവരുടെയും പ്രകടനം അതി ഗംഭീരമാണെന്നാണ് പ്രേക്ഷകരുടെ പ്രതികരണം. നീണ്ട ഇടവേളയ്‌ക്ക് ശേഷം ആസിഫ് അലി എന്ന താരത്തിന്റെ വലിയൊരു തിരിച്ചുവരവ് കൂടിയാണ് ചിത്രത്തിലൂടെ കാണാൻ സാധിക്കുന്നതെന്ന് പ്രേക്ഷകർ പറയുന്നു.

ad 1

തലവന്റെ കളക്ഷൻ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. ആഗോള ബോക്സോഫീസില്‍ 15 കോടിയാണ് ചിത്രം ഇതുവരെ നേടിയത്. കേരളത്തിന് പുറമേ മറ്റ് സംസ്ഥാനങ്ങളിലും തലവന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് കളക്ഷൻ റിപ്പോർട്ടുകളില്‍ വ്യക്തമാക്കുന്നു. ആസിഫ് അലിയുടെ കരിയർ ബെസ്റ്റ് ചിത്രമെന്ന ഖ്യാദിയും പ്രേക്ഷകർ പറയുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

ബിജു മേനോൻ- ആസിഫ് അലി കോംബോയ്‌ക്ക് മുമ്ബും മലയാളി പ്രേക്ഷകരുടെ ഇടയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. അതേ കോംബോ തന്നെ വീണ്ടും ഒന്നിച്ചെത്തിയപ്പോള്‍ പ്രേക്ഷകരുടെ ആവേശവും ഇരട്ടിയായിരിക്കുകയാണ്. സീരിയസ്- ത്രില്ലർ ചിത്രത്തിലൂടെ വ്യത്യസ്ത റാങ്കുകളിലുള്ള ശത്രുക്കളായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്.ജിസ് ജോയ് സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേഷൻ ചിത്രമാണ് തലവൻ. അരുണ്‍ നാരായണ്‍ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറില്‍ അരുണ്‍ നാരായണ്‍, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്നായിരുന്നു നിർമാണം.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button