സൗദി അറേബ്യയിൽ ഏറ്റവും അധികം കളക്ഷൻ നേടുന്ന മലയാള ചിത്രം: റെക്കോർഡ് സ്വന്തമാക്കി ടർബോ ജോസ്: മെഗാസ്റ്റാർ ചിത്രത്തിന്റെ കളക്ഷൻ കണക്കുകൾ വായിക്കാം.
![](https://keralaspeaks.news/wp-content/uploads/2024/06/n613704544171726871061579c5c8fc2bcb6379ed18891e3e5f9c4f1fe38639b6a197e03aa54cc2c8bfbc63.jpg)
‘പോക്കിരിരാജ’, ‘മധുരരാജ’ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി-വൈശാഖ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ടർബോ. ആക്ഷനും കോമഡിക്കും പ്രാധാന്യം നല്കി നിർമ്മിച്ച ചിത്രം തിയേറ്ററില്‍ വിജയഗാഥ രചിക്കുകയാണ്. റെക്കോർഡ് കളക്ഷനോടെ ആദ്യദിനം പൂർത്തിയാക്കിയ ചിത്രം, മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്.
സൗദി അറേബ്യയില്‍ റിലീസു ചെയ്ത മലയാള ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ കളക്ഷൻ നേടിയ ചിത്രമെന്ന റെക്കോർഡാണ് ടർബോ സ്വന്തമാക്കിയത്. മമ്മൂട്ടി കമ്ബനിയാണ് ടർബോയുടെ പുതിയ റെക്കോർഡ് ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. റിലീസായി അഞ്ചാം ദിവസം ചിത്രം 50 കോടി ക്ലബില്‍ എത്തിയിരുന്നു. ഈ രീതിയില്‍ പ്രദർശനങ്ങള്‍ തുടരുകയാണെങ്കില്‍ വൈകാതെ 100 കോടി ക്ലബ്ബിലും ചിത്രമെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
മെയ് 23നാണ് ടർബോ ലോകമെമ്ബാടും റിലീസിനെത്തിയത്. ഇന്ത്യയില്‍ നിന്നു മാത്രമായി 7 കോടിയോളം രൂപയാണ് ചിത്രം ആദ്യദിനം കളക്ഷൻ നേടിയത്. ഈ വർഷം ഏറ്റവും കൂടുതല്‍ ഓപ്പണിങ് കളക്ഷൻ നേടുന്ന മലയാള ചിത്രമാണ് ടർബോ. മമ്മൂട്ടി കമ്ബനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ടർബോ നിർമ്മിച്ചിരിക്കുന്നത്. കന്നഡ താരം രാജ് ബി ഷെട്ടി, തെലുങ്ക് നടൻ സുനില്‍, അഞ്ജന ജയപ്രകാശ് തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.