FlashKeralaNewsPolitics

കെഎസ്‌യു പഠന ക്യാമ്പിലെ കൂട്ടയടി; സംസ്ഥാന ജനറൽ സെക്രട്ടറി അടക്കം നാലുപേർക്ക് സസ്പെൻഷൻ: വിശദാംശങ്ങൾ വായിക്കാം.

കെഎസ്യു സംസ്ഥാന പഠന ക്യാമ്ബിലെ കൂട്ടത്തല്ലിനെ തുടര്‍ന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അനന്തകൃഷ്ണന്‍, എറണാകുളം ജില്ലാ സെക്രട്ടറി ആഞ്ജലോ ജോര്‍ജ്, തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് അല്‍ ആമീന്‍ അഷറഫ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജെറിന്‍ ആര്യനാട് എന്നിവരെ സംഘടനയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് തിരുവനന്തപുരം നെയ്യാര്‍ ഡാമിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന ക്യാമ്ബില്‍ കൂട്ടത്തല്ല് നടന്നത്.

ad 1

ക്യാമ്പിൽ നടന്ന സംഘർഷത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. സംഘടനയ്ക്കുള്ളിൽ ഉള്ളവർ തന്നെയാണ് ദൃശ്യങ്ങളും പുറത്തുവിട്ടത്. പാർട്ടിക്കുള്ളിൽ ഗ്രൂപ്പ് തർക്കങ്ങളാണ് സംഘർഷത്തിലേക്ക് നയിച്ചത് എന്നാണ് റിപ്പോർട്ടുകൾ. സംഘടനയ്ക്ക് പൊതു ഊർജ്ജം സമ്മാനിക്കാനായി സംഘടിപ്പിച്ച ക്യാമ്പിൽ പ്രവർത്തകർ തമ്മിൽ തല്ലിയത് കെഎസ്‌യുവിന് വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നോമിനിയാണ്. കെപിസിസി അധ്യക്ഷൻ കെ സുധാകരന് ക്യാമ്പിൽ വേണ്ടത്ര പരിഗണന നൽകിയില്ല എന്ന ആക്ഷേപം ശക്തമായിരുന്നു. പ്രതിപക്ഷ നേതാവ് അടക്കം പ്രമുഖർ ക്യാമ്പിൽ പങ്കെടത്തെങ്കിലും സുധാകരൻ വിട്ടുനിൽക്കുകയാണ് ഉണ്ടായത്. എന്നാൽ സംഘർഷം ഉണ്ടായത് പ്രാദേശിക ഗ്രൂപ്പ് തർക്കങ്ങളെ ചൊല്ലിയാണ് എന്നും റിപ്പോർട്ടുകളുണ്ട്. പ്രവർത്തകർ മദ്യലഹരിയിൽ ആയിരുന്നു എന്നും ആരോപണമായിരുന്നുണ്ട്.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button