FlashKeralaNews

മീഡിയ വൺ കാണാൻ ആളില്ല; മുഖം മിനുക്കി താരപ്രഭയുള്ള അവതാരകരുമായി എത്തിയിട്ടും റിപ്പോർട്ടറിന് രക്ഷയില്ല; ഒന്നാം സ്ഥാനത്ത് കുത്തക തുടർന്ന് ഏഷ്യാനെറ്റ്: മലയാളം വാർത്താ ചാനലുകളുടെ ടിആർപി റേറ്റിംഗ് വായിക്കാം

ന്യൂസ് ചാനലുകളുടെ മികവ് അളക്കുന്ന ടിആര്‍പി (ടെലിവിഷന്‍ റേറ്റിങ്ങ് പോയിന്റില്‍) ഏറ്റവും പിന്നില്‍ പോയി ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള ടെലിവിഷന്‍ ചാനലായ മീഡിയ വണ്‍. റേറ്റിംഗ് പോയിന്റില്‍ രണ്ടക്കം പോലും തികയ്ക്കാനാവാതെ ഏഴു പോയിന്റുമായി ഒമ്ബതാം സ്ഥാനത്താണ് മീഡിയ വണ്‍.പതിവ് പോലെ 91 പോയിന്റുമായി ഏഷ്യാനെറ്റ് ന്യൂസാണ് ടിആര്‍പിയില്‍ ഒന്നാമത് നില്‍ക്കുന്നത്.

ad 1

രണ്ടാം സ്ഥാനത്തുള്ള ചാനലിനേക്കാള്‍ 19 പോയിന്റ് മുന്നിലാണ് ഏഷ്യാനെറ്റ് ന്യൂസ്. 72 പോയിന്റുമായി 24 ന്യൂസാണ് രണ്ടാം സ്ഥാനത്തുള്ളത്. മൂന്നാം സ്ഥാനത്ത് മനോരമ ന്യൂസാണ്. ടിആര്‍പിയില്‍ 53 പോയിന്റുകളാണ് മനോരമ നേടിയത്. 44 പോയിന്റുമായി മാതൃഭൂമി ന്യൂസാണ് നാലാം സ്ഥാനത്തുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

പുതിയ സങ്കേതിക വിദ്യയേടെ തിരിച്ചെത്തിയ റിപ്പോര്‍ട്ടര്‍ ടിവി മാസങ്ങള്‍ കഴിഞ്ഞിട്ടും ടിആര്‍പിയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ആഴ്ചയിലെ ടിആര്‍പി റേറ്റിങ്ങില്‍ അഞ്ചാം സ്ഥാനം മാത്രമെ ചാനലിന് സ്വന്തമാക്കാന്‍ സാധിച്ചിട്ടുള്ളൂ. 25 പോയിന്റുകളാണ് ടിആര്‍പിയില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ നേടിയത്.സംഘപരിവാര്‍ അനുകൂല ചാനലായ ജനം ടിവിക്കും ടിആര്‍പിയില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല.

ad 3

എന്നിരുന്നാലും റിപ്പോര്‍ട്ടര്‍ ടിവിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ജനം ടിവിക്ക് സാധിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടറെക്കാലും ഒരു പോയിന്റ് പിന്നിലായി 44 പോയിന്റുമായി ജനം ആറാം സ്ഥാനത്താണുള്ളത്. സിപിഎം നിയന്ത്രണത്തിലുള്ള കൈരളി 22 പോയിന്റുമായ ഏഴാം സ്ഥാനത്തും 12 പോയിന്റുമായി ന്യൂസ് 18 കേരള എട്ടാം സ്ഥാനത്തുമാണ് ടിആര്‍പി റേറ്റിങ്ങിലുള്ളത്.

ad 5

മലയാളത്തില്‍ അടുത്തിടെ ആരംഭിച്ച രാജ് ടിവി മലയാളം അടച്ചുപൂട്ടിയതിനാല്‍ അവരെ ബാര്‍ക്ക് റേറ്റിങ്ങില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അടുത്ത ആഴച്ചമുതല്‍ മലയാളത്തില്‍ 24/7 എന്ന പേരില്‍ ഒരു പുതിയ ചാനല്‍കൂടി ലോഞ്ച് ചെയ്യുകയാണ്. ഇതോടെ ന്യൂസ് ചാനലുകളുടെ ടിആര്‍പിക്ക് വേണ്ടിയുള്ള യുദ്ധം മുറുകും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button