EntertainmentGalleryIndiaNewsSports

ഐപിഎൽ ഫൈനലിൽ തനിസ്വരൂപം പുറത്തെടുത്ത് മിച്ചൽ സ്റ്റാർക്ക്; അഭിഷേക് ശർമയെ പുറത്താക്കിയ ഡ്രീം ബോൾ ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം: വീഡിയോ കാണാം

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഏറെ വിമര്‍ശിക്കപ്പെട്ട താരമായിരുന്നു മിച്ചല്‍ സ്റ്റാര്‍ക്ക്. 24.75 കോടിക്കാണ് കൊല്‍ക്കത്ത സ്റ്റാര്‍ക്കിനെ ടീമിലെത്തിച്ചത്. എന്നാല്‍ പ്രാഥമിക റൗണ്ടില്‍ മികച്ച പ്രകടനം നടത്താന്‍ ഓസ്‌ട്രേലിയന്‍ പേസര്‍ക്ക് സാധിച്ചിരുന്നില്ല. ഇതോടെ വിമര്‍ശനങ്ങളുടെ പെരുമഴയായി.

ad 1

എന്നാല്‍ കൊല്‍ക്കത്ത പ്ലേ ഓഫിലെത്തിയപ്പോള്‍ സ്റ്റാര്‍ക്ക് തനിസ്വരൂപം കാണിച്ചു. സണ്‍റൈസേഴഅസ് ഹൈദരാബാദിനെതിരെ ആദ്യ ക്വാളിഫയറില്‍ നാല് ഓവറില്‍ 34 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടാന്‍ സ്റ്റാര്‍ക്കിന് സാധിച്ചിരുന്നു. മത്സരത്തിലെ താരവും സ്റ്റാര്‍ക്കായിരുന്നു. വലിയ മത്സരങ്ങളില്‍ പതിവ് തെറ്റിച്ചില്ലെന്ന് ചുരുക്കം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

ഇന്ന് ഫൈനലില്‍ ഹൈദരാബാദിനെ വീണ്ടും നേര്‍ക്കുനേര്‍ വന്നപ്പോള്‍ സ്റ്റാര്‍ക്ക് ആരാധകര്‍ക്ക് തന്നിലുള്ള വിശ്വാസം കാത്തു. മൂന്ന് ഓവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത താരം രണ്ട് വിക്കറ്റ് സ്വന്തമാക്കുകയും ചെയ്തു. അഭിഷേക് ശര്‍മ (4), രാഹുല്‍ ത്രിപാഠി (9) എന്നിവരുടെ വിക്കറ്റുകളാണ് സ്റ്റാര്‍ക്ക് വീഴ്ത്തിയത്. ഇതില്‍ ആദ്യ ഓവറില്‍ തന്നെ അഭിഷേകിനെ വീഴ്ത്താന്‍ സ്റ്റാര്‍ക്കിനായി. ആ വിക്കറ്റ് തന്നെയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സ്റ്റാര്‍ക്കിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു അഭിഷേക്. അതും മനോഹരമായ ഒരു പന്തില്‍. വീഡിയോ ചുവടെ കാണാം👇

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button