InternationalLife StyleNews

ലോക കോടീശ്വരനായ ഇലോൺ മസ്ക് അവിഹിതബന്ധം പുലർത്തിയത് മറ്റൊരു ലോക കോടീശ്വരനും, ഗൂഗിൾ സഹസ്ഥാപകനുമായ സെർജി ബ്രിന്നിന്റെ ഭാര്യയുമായി; ഇരുവരും ഒന്നിച്ച് മാരക ലഹരി മരുന്നും ഉപയോഗിച്ചു: സ്ഫോടനാത്മക വെളിപ്പെടുത്തലുമായി ന്യൂയോർക്ക് ടൈംസ് – വിശദാംശങ്ങൾ വായിക്കാം.

ന്യൂയോർക്ക്: ടെസ്ല സിഇഒ ഇലോണ്‍ മസ്കും ഗൂഗിള്‍ സഹസ്ഥാപകൻ സെർജി ബ്രിന്നിന്റെ മുൻ ഭാര്യയും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചകളില്‍ നിറയുന്നു. സെർജി ബ്രിന്നിന്റെ മുൻ ഭാര്യയും അഭിഭാഷകയുമായ നിക്കോള്‍ ഷാനഹാനുമായുള്ള ബന്ധം സംബന്ധിച്ച്‌ ന്യുയോർക്ക് ടൈംസാണ് പുതിയ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. തനിക്ക് മസ്കുമായി ബന്ധമുണ്ടെന്നും തങ്ങള്‍ ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടുണ്ടെന്നും ഷാനഹാൻ തന്റെ ഭർത്താവിനോട് തുറന്നു പറഞ്ഞിരുന്നു എന്നാണ് വെളിപ്പെടുത്തല്‍.

ad 1

എട്ട് വ്യത്യസ്ത സ്രോതസുകളെ ഉദ്ധരിച്ചാണ് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട്. എന്നാല്‍, ആരൊക്കെയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയതെന്ന് റിപ്പോർട്ടില്‍ വ്യക്തമാക്കുന്നില്ല. സെർജി ബ്രിന്നിന്റെ ദീർഘകാല സുഹൃത്താണ് ഇലോണ്‍ മസ്ക്. 2021ല്‍ ബ്രിന്നിന്റെ ഭാര്യ ഷനഹാൻ സംഘടിപ്പിച്ച ജന്മദിന പാർട്ടിയിലേക്ക് മസ്കിനെയും ക്ഷണിച്ചിരുന്നു. അവിടെവച്ച്‌ മസ്കും ഷാനഹാനും മാരക ലഹരിമരുന്നായ കെറ്റമിൻ ഉപയോഗിച്ചതായും റിപ്പോർട്ടില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

അതേവർഷം തന്നെ ആർട്ട് ബേസല്‍ ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് മസ്കിന്റെ സഹോദരൻ കിംബാല്‍ മസ്ക് നടത്തിയ ഒരു സ്വകാര്യ പാർട്ടിയിലും ഇരുവരും പങ്കെടുത്തു. ഇവിടെ വച്ച്‌ ഇരുവരെയും മണിക്കൂറുകളോളം കാണാതായതായി പരിപാടിയില്‍ പങ്കെടുത്ത നാലു പേരെ ഉദ്ധരിച്ച്‌ പത്രം റിപ്പോർട്ടു ചെയ്യുന്നു. എന്നാല്‍ ഇവരുടെ പേരുകള്‍ പുറത്തുവിട്ടിട്ടില്ല. താൻ മസ്കുമായി ലൈംഗികബന്ധത്തില്‍ ഏർപ്പെട്ടുവെന്ന് സെർജി ബ്രിന്നിനോട് ഷാനഹാൻ തുറന്നു പറഞ്ഞുവെന്നും റിപ്പോർട്ടിലുണ്ട്. മസ്‌കുമായി ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടിരുന്നുവെന്ന് ഷാനഹൻ സെർജി ബ്രിനിനോട് സമ്മതിച്ചുവെന്നും അവർ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും മറ്റുള്ളവരുമായും ഇതിന്റെ വിശദാംശങ്ങള്‍ പങ്കിട്ടതായും റിപ്പോർട്ടുണ്ട്.

ad 3

2022ല്‍ തന്നെ ഇരുവരും തമ്മില്‍ ബന്ധമുണ്ടെന്ന വാർത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അന്ന് ഷാനഹാൻ ഇക്കാര്യം നിഷേധിച്ചിരുന്നു. കൂടാതെ ആ രാത്രിയില്‍ തൻ്റെ മകളുടെ ഓട്ടിസം ചികിത്സയെക്കുറിച്ച്‌ മസ്‌ക് അവളുമായി ചർച്ച ചെയ്‌തിരുന്നുവെന്നും അല്ലാതെ മറ്റൊന്നുമില്ലെന്നും അവർ പ്രതികരിച്ചു. വഞ്ചനയുടെ പേരില്‍ തന്റെ പേര് ചർച്ചയാകുന്നതിലെ രോഷവും അവർ പ്രകടിപ്പിച്ചിരുന്നു.

ad 5

അന്നത്തെ പാർട്ടിക്ക് പിന്നാലെ സെർജി ബ്രിന്നും ഷാനഹാനും വേർപിരിഞ്ഞു, പൊരുത്തപ്പെടാനാവാത്ത വ്യത്യാസങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇരുവരും 2022ല്‍ വിവാബമോചന ഹർജി ഫയല്‍ ചെയ്തത്. 18 മാസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ വർഷമായിരുന്നു ഇവർ ഔദ്യോഗികമായി വേർപിരിഞ്ഞത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button