EntertainmentGalleryKeralaLife StylePolitics

60കളിലും യുവത്വം കാത്തുസൂക്ഷിക്കുന്ന രാഷ്ട്രീയ നേതാവ്; ജോസ് – നിഷ ദമ്പതിമാരുടെ ഹൃദ്യമായ വീഡിയോ വൈറൽ: ഇവിടെ കാണാം.

ഒരു പതിറ്റാണ്ടിനിപ്പുറം കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കി പുതിയ ഒരു ബാർകോഴ ആരോപണം അന്തരീക്ഷത്തിൽ സജീവമാകുകയാണ്. പ്രത്യക്ഷത്തിൽ ബന്ധമില്ലെങ്കിലും ബാർ കോഴ ചർച്ചയാകുമ്പോൾ ജോസ് കെ മാണിയും ഇതിലേക്ക് വലിച്ചിഴക്കപ്പെടുന്നുണ്ട്. ഇടതുമുന്നണിയെ ബാർകോഴ ആരോപണം പിടിച്ചുലക്കുമ്പോൾ മുൻ ബാർകോഴ കേസിൽ ആരോപണ വിധേയനായ കെഎം മാണിയുടെ മകൻ സ്വാഭാവികമായും ചർച്ചകളുടെ ഭാഗമായി മാറുന്നു.

ad 1

മാണിയെ കുടുക്കാൻ യുഡിഎഫ് തന്നെ ആസൂത്രണം ചെയ്തതാണ് ബാർകോഴ എന്ന നിലപാട് സ്വീകരിക്കുന്ന ആളാണ് ജോസ് കെ മാണി. ബാർ കോഴ കൂടാതെ രാജ്യസഭയിലെ തുടരവസരം, കോട്ടയം പാർലമെന്റ് സീറ്റിൽ തോമസ് ചാഴികാടന്റെ സാധ്യതകൾ എന്നീ ചർച്ചകൾ ഉയർന്നുവരുമ്പോഴും ജോസ് തന്നെയാണ് കേന്ദ്ര ബിന്ദു. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ ഒരു വീഡിയോയാണ് ചർച്ചയാകുന്നത്. അറുപതാം വയസ്സിൽ അദ്ദേഹം യുവത്വം നിലനിർത്തുന്നതിനെ കുറിച്ചാണ് ചർച്ചകൾ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

ഈ ചർച്ചകൾക്ക് വഴിവെക്കുന്നത് അദ്ദേഹം ത്രീ ഫോർത്ത് ഷോർട്ട്സും, ടീഷർട്ടും സ്നീക്കേഴ്സും ധരിച്ച് ഒരു സ്കൂട്ടി ഓടിക്കുന്ന വീഡിയോയാണ്. ആദ്യം ഒറ്റയ്ക്ക് വാഹനം ഓടിക്കുകയും പിന്നീട് സഹധർമ്മിണി നിഷയെ പിന്നിലിരുത്തിയും വാഹനം ഓടിക്കുന്നത് വീഡിയോയിലുണ്ട്. സ്കൂട്ടിയിൽ ജോസിനെ കെട്ടിപ്പിടിച്ചുകൊണ്ട് ചേർന്നിരിക്കുന്ന നിഷയുടെ ദൃശ്യങ്ങളോടുകൂടിയാണ് വീഡിയോ അവസാനിക്കുന്നത്. എപ്പോഴും യുവത്വം കാത്തുസൂക്ഷിക്കുന്ന കേരള കോൺഗ്രസിന്റെ അമരക്കാരൻ എന്ന തലക്കെട്ട് കൂടിയാണ് കേരള കോൺഗ്രസ് അണികൾ ഈ വീഡിയോ പ്രചരിപ്പിക്കുന്നത്. വീഡിയോ ചുവടെ കാണാം 👇

ad 3

JKM❤️❤️❤️❤️❤️എപ്പോഴും യുവത്വം കാത്തു സൂക്ഷിക്കുന്ന കേരളാ കോൺഗ്രസ്സ് എം ന്റെ അമരക്കാരൻ 🥰🥰🥰🥰

Posted by തോമസ് ആഗസ്തി മണിമേല് on Friday, May 24, 2024
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button