BusinessCrimeFlashKeralaNews

വ്യാജ രജിസ്ട്രേഷനിലൂടെ 1200 കോടിയുടെ വ്യാപാരം: സംസ്ഥാനത്ത് ജിഎസ്ടി വകുപ്പിന്റെ നേതൃത്വത്തില്‍ വ്യാപക റെയ്ഡ്; നിരവധിപേർ കസ്റ്റഡിയിൽ എന്ന് സൂചന; വിശദാംശങ്ങൾ വായി

സംസ്ഥാനത്ത് വ്യാജ ജി.എസ്.ടി രജിസ്‌ട്രേഷനിലൂടെ 1200 കോടി രൂപയുടെ വ്യാപാരം നടന്നതായി ജി.എസ്.ടി അധികൃതർ. ഈ സാഹചര്യത്തില്‍ സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ നേതൃത്വത്തില്‍ വ്യാപക റെയ്ഡ് നടക്കുകയാണ്. ജി.എസ്.ടി വകുപ്പിന് കീഴിലെ ഇന്റലിജൻസ്,എൻഫോഴ്‌സ്‌മെന്റ് വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.

ad 1

350 ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ 101 കേന്ദ്രങ്ങളിലായാണ് ഒരേ സമയം പരിശോധന നടത്തുന്നത്. ഇന്ന് പുലർച്ചെ അഞ്ചുമണിക്ക് ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്. വ്യാജ ജി.എസ്.ടി രജിസ്‌ട്രേഷൻ നിർമ്മിച്ച്‌ അനധികൃത വ്യാപാരം നടത്തുന്ന സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടക്കുന്നത്. പാലക്കാട് ഓങ്ങല്ലൂരിലെ സ്‌ക്രാപ് ഗോഡൗണുകളിലും പരിശോധന നടത്തുന്നുണ്ട്. ക്രമക്കേടുമായി ബന്ധപ്പെട്ട് വിവിധ ഇടങ്ങളില്‍ നിന്ന് നിരവധിപേർ കസ്റ്റഡിയില്‍ ആയതായിയാണ് അറിയുന്നത്. വിവിധ ഇടങ്ങളില്‍ നിന്ന് നിരവധി പേർ കസ്റ്റഡിയിലായതായിട്ടാണ് ലഭിക്കുന്ന സൂചന.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

അതിനിടെ കഴിഞ്ഞ സാമ്ബത്തിക വർഷത്തെ അപേക്ഷിച്ച്‌ ഈ സാമ്ബത്തിക വർഷം ശരാശരി ചരക്ക് സേവന നികുതി വരുമാനത്തില്‍ മികച്ച വളർച്ചയാണ് രാജ്യവ്യാപകമായി ഉണ്ടായത്. 2023-24 സാമ്ബത്തിക വർഷത്തിലെ ആദ്യത്തെ 11 മാസത്തെ ശരാശരി ജിഎസ്ടി കളക്ഷൻ 1.67 ലക്ഷം കോടി രൂപയാണ്. അതേസമയം 2022-23 ലെ ശരാശരി ജിഎസ്ടി കളക്ഷൻ 1.5 ലക്ഷം കോടി രൂപയായിരുന്നു. ഈ വർഷം ഫെബ്രുവരിയിലെ ജിഎസ്ടി കളക്ഷൻ 12.5 ശതമാനം വർധിച്ച്‌ 1,68,337 കോടി രൂപയായി. ആഭ്യന്തര വ്യാപാര ഇടപാടുകളിലെ ജിഎസ്ടി വരുമാനം 13.9 ശതമാനം വർധിച്ചു.

ad 3

ചരക്കുകളുടെ ഇറക്കുമതിയില്‍ നിന്നുള്ള ജിഎസ്ടി വരുമാനം 8.5 ശതമാനം ഉയർന്നു. റീഫണ്ടുകള്‍ കൊടുത്തതിന് ശേഷം, ഫെബ്രുവരി മാസത്തെ ജിഎസ്ടി കളക്ഷൻ 1.51 ലക്ഷം കോടി രൂപയാണ്, ഇത് കഴിഞ്ഞ വർഷം ഇതേ കാലയളവിനേക്കാള്‍ 13.6 ശതമാനം കൂടുതലാണ്. 2023-24ല്‍ ജിഎസ്ടി വരുമാനത്തില്‍ തുടർച്ചയായ വളർച്ചയുണ്ടായതായി ധനമന്ത്രാലയം അറിയിച്ചു. 2023-24 സാമ്ബത്തിക വർഷത്തിലെ ഏപ്രില്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവിലെ ജിഎസ്ടി കളക്ഷൻ 18.40 ലക്ഷം കോടി രൂപയായിരുന്നു, ഇത് 2022-23 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച്‌ 11.7 ശതമാനം കൂടുതലാണ്.

ad 5

2023 ഫെബ്രുവരിയിലെ ജിഎസ്ടിയില്‍, സിജിഎസ്ടി കളക്ഷൻ 31,875 കോടി രൂപയും എസ്ജിഎസ്ടി 39,615 കോടി രൂപയുമാണ്. ഇറക്കുമതി ചെയ്ത ചരക്കുകളില്‍ നിന്നുള്ള 38,592 കോടി രൂപ ഉള്‍പ്പെടെ 85,098 കോടി രൂപയാണ് ഐജിഎസ്ടി കളക്ഷൻ. സെസ് പിരിവ് 12,839 കോടി രൂപയും അതില്‍ ഇറക്കുമതി ചെയ്ത ചരക്ക് സെസ് പിരിവ് 984 കോടി രൂപയുമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button