GalleryLife StyleNews

പൊതുവേദിയിൽ സ്റ്റേജ് പെർഫോമൻസ് വസ്ത്രം അഴിഞ്ഞു പോയി: കൂൾ കൂളായി പരിഹാരം കണ്ട് പോപ് ഗായിക ടെയ്ലർ സ്വിഫ്റ്റ്; വൈറൽ വീഡിയോ ഇവിടെ കാണാം.

പൊതുവേദിയില്‍ സംഗീതപരിപാടി അവതരിപ്പിക്കവെ പോപ് താരം ടെയ്‌ലർ സ്വിഫ്റ്റിന്റെ വസ്ത്രം അഴിഞ്ഞു. എന്നാല്‍ അപ്രതീക്ഷിതമായുണ്ടായ സാഹചര്യത്തെ പതറാതെ ‘കൂള്‍’ ആയി ഗായിക നേരിട്ടു. സംഭവത്തിന്റെ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ടെയ്‌ലറിന്റെ സംഗീതപര്യടനമായ ‘എറാസ് ടൂർ’ സ്റ്റോക്ക്‌ഹോമില്‍ നടത്തിയ പരിപാടിക്കിടെയായിരുന്നു സംഭവം.

ad 1

അടുത്തിടെ അന്തരിച്ച വിഖ്യാത ഫാഷൻ ഡിസൈനർ റോബർട്ടോ കവല്ലി ഡിസൈന്‍ ചെയ്ത ഇന്ദ്രനീല നിറത്തിലുള്ള റാപ് ഫ്രോക് ആണ് ടെയ്‌ലർ സ്വിഫ്റ്റ് ധരിച്ചത്. പിയാനോയുടെ മുന്നിലിരുന്ന് പാട്ടു പാടവെ, ഗായികയുടെ വസ്ത്രത്തിന്റെ ഒരു ഭാഗം അഴിഞ്ഞു. അതു നേരെയാക്കാൻ ശ്രമിക്കുന്നതിനിടെ ടെയ്‌ലറിന്റെ സംഘാംഗങ്ങളില്‍ ഒരാള്‍ സഹായത്തിനായി ഓടിയെത്തി. ആ സമയത്ത് ‘നിങ്ങള്‍ ഇതു ശ്രദ്ധിക്കണ്ട, പരസ്പരം നോക്കിയിരുന്ന് അല്‍പനേരം സംസാരിക്കൂ’ എന്ന് ടെ‌യ്‌ലർ കാണികളോടു പറഞ്ഞു. ഗായികയുടെ വാക്കുകള്‍ വേദിയിലും സദസ്സിലും ചിരിപടർത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

ടെയ്‌ലർ സ്വിഫ്റ്റിന്റെ വിഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു. അപ്രതീക്ഷിത സാഹചര്യത്തെ നർമബോധത്തോടെ നേരിട്ട ഗായികയെ നിരവധി പേരാണു പ്രശംസിക്കുന്നത്. 2023 മാർച്ചിലാണ് ‘എറാസ് ടൂർ’ എന്ന പേരില്‍ ടെയ്‌ലർ സ്വിഫ്റ്റിന്റെ സംഗീതപര്യടനം യുഎസില്‍ ആരംഭിച്ചത്. ഈ വർഷം ഡിസംബറില്‍ കാനഡയില്‍ വച്ചായിരിക്കും പരിപാടി അവസാനിക്കുക.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button