Life Style

ദിവസവും ഉള്ള ലൈംഗിക ബന്ധം: ഒരുപാട് ഗുണങ്ങളും അല്പം ദോഷവും; വിശദമായി വായിക്കാം.

മനസിനും ശരീരത്തിനും ഉന്മേഷവും ഉണർവും നല്‍കാൻ സെക്സിന് കഴിയും. പലപ്പോഴും സമ്മർദത്തെ അകറ്റാനും സെക്സ് സഹായിക്കും. എന്നാല്‍, ദിവസവും ലൈംഗിക ബന്ധത്തിലേർപ്പെടുമ്ബോള്‍ ശരീരത്തിന് സംഭവിക്കുന്നത് എന്താണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ദിവസവും ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ഹൃദയാരോഗ്യം, സമ്മർദ്ദം കുറയ്ക്കല്‍, പരസ്പര അടുപ്പം ഉള്‍പ്പെടെ നിരവധി ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്.

ad 1

പതിവായുള്ള ലൈംഗിക പ്രവർത്തനങ്ങള്‍ ഹൃദയമിടിപ്പും രക്തചംക്രമണവും വർധിപ്പിക്കുന്നതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. ദിവസവുമുള്ള ലൈംഗിക ബന്ധവും ഹൃദ്രോഗ സാധ്യത കുറവും തമ്മില്‍ പരസ്പരബന്ധം കണ്ടെത്തിയതായി അമേരിക്കൻ ജേർണല്‍ ഓഫ് കാർഡിയോളജിയില്‍ നടത്തിയ ഒരു പഠനം പറയുന്നുണ്ട്. മാത്രമല്ല, ലൈംഗിക പ്രവർത്തനങ്ങള്‍ അണുബാധയ്ക്കെതിരെ പോരാടുന്നതിന് ആവശ്യമായ ഇമ്യൂണോഗ്ലോബുലിൻ ഉല്‍പാദനം വർധിപ്പിക്കുന്നതിലൂട രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു. ലൈംഗിക ബന്ധത്തിലേർപ്പെടുന്ന സമയത്ത് എൻഡോർഫിൻ പുറത്തുവിടുന്നത് സ്വാഭാവിക വേദനസംഹാരിയായി പ്രവർത്തിക്കുകയും മൈഗ്രെയ്ൻ, സന്ധിവാതം തുടങ്ങിയ അവസ്ഥകളെ കുറയ്ക്കുകയും ചെയ്യുന്നുവെന്ന് അവർ അഭിപ്രായപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

എന്നിരുന്നാലും, ചില സാധ്യമായ പോരായ്മകളെക്കുറിച്ചും ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ബെംഗളൂരുവിലെ ഗൈനക്കോളജിസ്റ്റ് ഡോ.ജി. വിനുത പറയുന്നു. ആരോഗ്യ ഗുണങ്ങളുണ്ടെങ്കിലും ദിവസവും ലൈംഗിക ബന്ധത്തിലേർപ്പെടുമ്ബോഴുള്ള ചില പോരായ്മകളും പരിഗണിക്കണം. ഇത് ശാരീരിക അസ്വാസ്ഥ്യത്തിനോ സമ്മർദ്ദത്തിനോ കാരണമാകുമെന്ന് ഡോ.വിനുത പറഞ്ഞു. ശരിയായ ശുചിത്വ രീതികള്‍ പാലിച്ചില്ലെങ്കില്‍ മൂത്രനാളിയിലെ അണുബാധകളുടെയും (UTIs) മറ്റ് അണുബാധകളുടെയും അപകടസാധ്യത കൂട്ടുമെന്ന് അവർ മുന്നറിയിപ്പ് നല്‍കി. മാത്രമല്ല, പങ്കാളികളിലൊരാള്‍ക്ക് ദിവസവുമുള്ള ലൈംഗിക ബന്ധത്തില്‍ താല്‍പര്യം കുറവാണെങ്കില്‍, പിന്നീട് ഇത് ലൈംഗിക ജീവിതത്തെ ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ടെന്നും അവർ പറഞ്ഞു.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button