FlashKeralaKottayam

കോട്ടക്കല്‍ ആസ്റ്റര്‍ മിംസില്‍ അതിസങ്കീര്‍ണ്ണമായ ആൻജിയോ പ്ലാസ്റ്റി പ്രൊസീജിയർ ലൈവ് വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു

കോട്ടക്കല്‍: തമിഴ്‌നാട് സ്‌റ്റേറ്റ് കാര്‍ഡിയോളജിയുടെ അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ അതിസങ്കീര്‍ണ്ണമായ ആൻജിയോപ്ലാസ്റ്റി പ്രൊസീജിയർ ലൈവ് വര്‍ക്ക്‌ഷോപ്പ് കോട്ടക്കല്‍ ആസ്റ്റര്‍ മിംസില്‍ സംഘടിപ്പിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഏറ്റവും മികച്ച ഹൃദ്രോഗവിദഗ്ദ്ധര്‍ അണിനിരത്ത കോണ്‍ഫറന്‍സിലാണ് ലൈവ് വര്‍ക്ക്‌ഷോപ്പ് അവതരിപ്പിക്കാനുള്ള അവസരം കോട്ടക്കല്‍ ആസ്റ്റര്‍ മിംസിലെ ഹൃദ്രോഗ ചികിത്സാ വിഭാഗത്തിന് കൈവന്നത്.

ഓണ്‍ലൈനായി നടന്ന ശില്‍പ്പശാലയില്‍ ചെന്നൈയിലെ പ്രധാന കേന്ദ്രത്തിന് പുറമെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറിലധികം പ്രമുഖ ഹൃദ്രോഗ വിദഗ്ദ്ധരാണ് പങ്കെടുത്തത്. കോട്ടക്കല്‍ ആസ്റ്റര്‍ മിംസിലെ കാര്‍ഡിയോളി വിഭാഗം മേധാവി ഡോ. തെഹസിന്‍ നെടുവഞ്ചേരി, സീനിയര്‍ കണ്‍സല്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റ് ഡോ. സുഹൈല്‍ മുഹമ്മദ്,കണ്‍സല്‍ട്ടന്റ് ഡോ. ജെനു ജെയിംസ് ചാക്കോള ,കണ്‍സല്‍ട്ടന്റ്  ഡോ.ഗഗൻ വേലായുധൻ എന്നിവര്‍ ചേര്‍ന്ന് രണ്ട് സെഷനുകളിലായി ബലൂണ്‍ എംബഡഡ് ടെക്‌നിക് വിത്ത ഒ സി ടി ഇമാജിങ്ങ്, ബൈഫര്‍കേഷന്‍ ലെഷന്‍ ആന്‍ജിയോപ്ലാസ്റ്റി ഇന്‍ എ ബെറ്റര്‍ ഇഫക്ടീവ് യെറ്ര് സിംപ്ലര്‍ ആന്റ് ചീപ്പര്‍ മെത്തേഡ് എന്നീ വിഷയങ്ങളില്‍ ശ്രദ്ധേയമായ ശില്‍പ്പശാലകള്‍ക്കാണ് നേതൃത്വം വഹിച്ചത്. ഈ കോണ്‍ഫറന്‍സിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളും ഇവ രണ്ടുമായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

ഹൃദ്രോഗ ചികിത്സാ രംഗത്ത് അതിനൂതനമായ ചികിത്സാ രീതികളുടെ പ്രോയോഗിക വത്കരണത്തെ കുറിച്ചും, കുറഞ്ഞ ചിലവില്‍, കുറഞ്ഞ സങ്കീര്‍ണ്ണതകളില്‍ ഇവ എങ്ങിനെ നിര്‍വ്വഹികാമെന്നതിനെ കുറിച്ചും ഗൗരവതരമായ സംവാദങ്ങള്‍ക്ക് ഈ രണ്ട് സെഷനുകളും വേദിയായി. അന്താരാഷ്ട്ര തലത്തിൽ ആസ്റ്റർ മിംസ് കോട്ടക്കൽ കാർഡിയോളജി വിഭാഗം സംഘടിപ്പിച്ച വർക്ക്‌ ഷോപ്പുകളുടെ പരിചയ സമ്പന്നത ഈ വർക് ഷോപ്പിന് ഒരു മുതൽ കൂട്ടായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button