മരണം തൊട്ടരികില്‍ നില്‍ക്കുമ്ബോള്‍ സംയമനം പാലിച്ച്‌ ജീവിതത്തിലേക്ക് മടങ്ങി വന്ന നിരവധി കഥകള്‍ പുറത്തുവന്നിട്ടുണ്ട്. അത്തരത്തില്‍ ചെന്നായക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട മാന്‍കൂട്ടത്തിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. മരണം തൊട്ടരികില്‍ നില്‍ക്കുമ്ബോള്‍ സംയമനത്തോടെ രക്ഷപ്പെടാനുള്ള മാര്‍ഗം തേടിയതാണ് ഇവയ്ക്ക് രക്ഷയായത്.

സുശാന്ത നന്ദ ഐഎഫ്‌എസാണ് വീഡിയോ പങ്കുവെച്ചത്. ആഫ്രിക്കയിലെ മലാമലാ ഗെയിം റിസര്‍വ് വനത്തില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. ചെന്നായക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഉയര്‍ന്ന പാറയുടെ മുകളില്‍ വക്കിലായി ബാലന്‍സ് ചെയ്ത് നില്‍ക്കുകയാണ് മാന്‍കൂട്ടം. ചെന്നായക്കൂട്ടം കടന്നുപിടിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും താഴേ വീഴുമോ എന്ന ഭയത്തില്‍ തിരിച്ചുപോകുന്നതാണ് വീഡിയോയുടെ അവസാനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാറയുടെ താഴെയും ചെന്നായക്കൂട്ടം നിലയുറപ്പിച്ചിട്ടുണ്ട്. മുകളിലുള്ള ചെന്നായക്കൂട്ടത്തിന്റെ ആക്രമണം ഭയന്ന് താഴേ വീഴുകയാണെങ്കില്‍ മാന്‍കൂട്ടത്തെ പിടിക്കാനാണ് ഇവ കാത്തുനില്‍ക്കുന്നത്. എന്നാല്‍ പാറയുടെ വക്കിലായി ബാലന്‍സ് ചെയ്ത് നില്‍ക്കുന്ന മാന്‍കൂട്ടത്തിന്റെ ദൃശ്യങ്ങള്‍ വിസ്മയിപ്പിക്കുന്നത്. മരണം തൊട്ടരികില്‍ നില്‍ക്കുമ്ബോള്‍ സംയമനത്തോടെ ഒരടി പോലും പതറാതെ ബാലന്‍സ് ചെയ്ത് നില്‍ക്കുകയാണ് മാന്‍കൂട്ടം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക