CinemaEntertainmentGalleryKeralaNews

വനിതാ അവാർഡ് വേദിയിൽ “പരം പരം പരം പരം പരമസുന്ദരി” പാടി മഞ്ജു വാര്യർ: വീഡിയോ കാണാം.

അവാർഡ് ഷോയിലെ തകർപ്പൻ ഡാൻസിലൂടെ ഷാരൂഖ് ഖാനെ വരെ ഞെട്ടിച്ച പ്രകടമമാണ് കഴിഞ്ഞ ദിവസം മോഹൻലാല്‍ കാഴ്ചവച്ചത്. ലാലാട്ടന് പിന്നാലെ ആരാധകരുടെ ശ്രദ്ധനേടുകയാണ് മഞ്ജു വാര്യർ. “പരം പരം പരം പരം പരമസുന്ദരി” എന്ന ഹിന്ദി ഗാനം ആലപിച്ചാണ് മഞ്ജു ആരാധകരെ അമ്ബരപ്പിച്ചത്.

ad 1

പലപ്പോഴും മനോഹരമായ നൃത്തച്ചുവടുകളിലൂടെ ആരാധരെ വിസ്മയിപ്പിക്കാറുള്ള നടിയാണ് മഞ്ജു വാര്യർ. എന്നാല്‍ അപ്രതീക്ഷിതമായി പാട്ടുപാടാനെത്തിയ താരത്തെ കണ്ട് പലരും അമ്ബരന്നു. വനിത ഫിലിം അവർഡിന്റെ വേദിയിലായിരുന്നു താരത്തിന്റെ പ്രകടനം. പാട്ടുപാടുന്ന മഞ്ജുവിന്റെ വീഡിയോ ഇൻസ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ നിരവധി കമന്റുകളാണ് വീഡിയോയില്‍ നിറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2
https://www.instagram.com/reel/C6YnThfhNvA/?igsh=MTJwNThobXgwZjRzaQ==
ad 4

അഭിനന്ദനത്തിനൊപ്പം നിരവധി വിമർശനങ്ങളും കമന്റില്‍ ലഭിക്കുന്നുണ്ട്. “മലയാളത്തില്‍ ഹിന്ദി പാട്ട് പാടാൻ ആർക്കെങ്കിലും പറ്റുമോ”, “ഇങ്ങനെയുള്ള പ്രീ റെക്കോർഡ് സ്റ്റേജ് നാടകം എന്തിനാണാവോ മലയാളികളുടെ മുന്നില്‍. പാടാൻ അറിയാവുന്നവർ പാടട്ടെ”, “പെറ്റ തള്ള സഹിക്കില്ല… കൊല്ലണ്ടായിരുന്നു ഈ പാട്ടിനെ ഇങ്ങനെ” തുടങ്ങിയവായാണ് നെഗറ്റീവ് കമന്റുകളില്‍ ചിലത്.വനിത അവാർഡില്‍ നിന്നുള്ള വീഡിയോ ക്ലിപ്പുകുള്‍ കുറച്ചു ദിവസമായി സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങ്ങാണ്. മോഹൻലാലും മമ്മൂട്ടിയും പരസ്പരം ചുംമ്ബിക്കുന്ന വീഡിയോ ഇരുകൈകളും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്.

ad 3

ഇതിനു പിന്നാലെ, ഷാരൂഖ് ഖാന്റെ സൂപ്പർഹിറ്റ് ഗാനമായ ‘സിന്ദാ ബന്ദാ’യ്ക്ക് അധിമനോഹരമായി ഡാൻസുകളിക്കുന്ന മോഹൻലാലിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അനായാസമയി ഡാൻസു ചെയ്യുന്ന ലാലേട്ടന്റെ പ്രകടനത്തിന് അഭിനന്ദന പ്രവാഹമാണ് ലഭിച്ചത്. മോഹൻലാലിന്റെ വീഡിയോ പങ്കുവച്ച്‌, പ്രതികരണവുമായി സാക്ഷാല്‍ കിങ് ഖാൻ തന്നെ രംഗത്തെത്തിയിരുന്നു.

ad 5
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button