പിണറായി സര്‍ക്കാരിനെ അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലാക്കുകയാണ് കെകെ രമയ്ക്ക് പിന്നാലെ ഉമയും. കെ.കെ. രമയെ അധിക്ഷേപിച്ച എം.എം. മണിയെയും മണിയെ പിന്തുണച്ച മുഖ്യമന്ത്രിയെയും നിയമസഭയില്‍ രൂക്ഷമായി വിമര്‍ശിച്ച്‌ ഉമാതോമസ് എത്തുമ്ബോള്‍ പ്രതികൂട്ടിലായത് മുഖ്യമന്ത്രി പിണറായി വിജയനാണ്. കൃത്യമായ വാക്കുകളിലൂടെ കൃത്യമായ വിമര്‍ശനം. അതാണ് രമ നിയമസഭയില്‍ നടത്തിയത്. ഉമയുടെ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച്‌ ഭരണപക്ഷം ബഹളംവെച്ചു.

ടിപി ചന്ദ്രശേഖരന്റെ രക്ഷിസാക്ഷിത്വത്തിനൊപ്പം തന്റെ ഭര്‍ത്താവിന്റെ മരണത്തെ പരിഹസിച്ചവര്‍ക്കും രമ മറുപടി നല്‍കി. ടി.പി. ചന്ദ്രശേഖരനെ ക്വട്ടേഷന്‍ നല്‍കി 51 വെട്ടുവെട്ടി കൊന്നത് സിപിഎമ്മാണെന്നും അന്നത്തെ പാര്‍ട്ടിസെക്രട്ടറിയുടെ ഒത്താശയില്‍ ചെയ്ത നരഹത്യയെന്നുമാണ് ഉമ ആരോപിച്ചത്. മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്ന വനിതാ ജനപ്രതിനിധികളെ ആക്രമിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സിപിഎം സെക്രട്ടറി വിധിച്ച ക്വട്ടേഷന്‍ ആയിരുന്നു ടി പി ചന്ദ്രശേഖരന്റെ കൊലപാതകം എന്നാണ് ഉമ തോമസിന്റെ പരാമര്‍ശം. എന്റെ ഭര്‍ത്താവിന്റെ വിയോഗത്തിന് ശേഷവും ഈ മഹാനുഭാവന്‍ പുറത്ത് പറഞ്ഞത് ജനത്തിന് അറിയാമെന്നും മടിയില്‍ കനം ഇല്ലെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും ഉമ തോമസ് പറഞ്ഞു. ഉമ തോമസിന്റെ പരാമര്‍ശത്തില്‍ എതിര്‍പ്പ് ഉന്നയിച്ച ഭരണപക്ഷം, ഇത് രേഖയില്‍ നിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ടു. പിണറായിക്കെതിരായ ഉമാ തോമസിന്റെ പരാമര്‍ശം പരിശോധിക്കാമെന്ന് സ്പീക്കര്‍ ഉറപ്പ് നല്‍കി.

”മഹതി, വിധി, വിധവ എന്നിങ്ങനെയുള്ള വാക്കുകള്‍ അണ്‍പാര്‍ലമെന്ററിയല്ല. എന്നാല്‍, ഇതെല്ലാം കോര്‍ത്തിണക്കി കഴിഞ്ഞദിവസം പ്രത്യേക ശരീരഭാഷയോടെ ഒരുമഹാന്‍ പറഞ്ഞതൊന്നും ശരിയല്ല. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം വിധിയല്ല, വിധിച്ചതാണ്. തെറ്റുതിരുത്താന്‍ തയ്യാറാകാത്ത മഹാനും ആ മഹാനെ ശരിവെച്ച മഹാനുഭാവനും ചേര്‍ന്നപ്പോള്‍ എല്ലാം പൂര്‍ണമായി”. -ഉമ പറഞ്ഞു. തന്റെ ഭര്‍ത്താവ് പി.ടി. തോമസിന്റെ വിയോഗശേഷം ഈ മഹാന്‍ പറഞ്ഞ വാചകങ്ങള്‍ മറന്നിട്ടില്ലെന്നും അവര്‍ പറഞ്ഞു.

ധനാഭ്യര്‍ഥന ചര്‍ച്ചയിലാണ് ഉമ ആരോപണം ഉന്നയിച്ചത്. നിയമസഭയില്‍ എന്തും പറയാമെന്നാണോ എന്നുചോദിച്ച്‌ ഭരണപക്ഷ അംഗങ്ങള്‍ ബഹളമുണ്ടാക്കി. എ.എന്‍. ഷംസീര്‍ ക്രമപ്രശ്‌നം ഉന്നയിച്ചു. അന്നത്തെ പാര്‍ട്ടിസെക്രട്ടറി ഇന്ന് മുഖ്യമന്ത്രിയാണ്. യു.ഡി.എഫ്. സര്‍ക്കാര്‍ പല അന്വേഷണങ്ങള്‍ നടത്തിയിട്ടും പാര്‍ട്ടിസെക്രട്ടറിയുടെ പങ്ക് കണ്ടെത്തിയിട്ടില്ല. അന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനായിരുന്നു. തിരുവഞ്ചൂരിന് ഈ അഭിപ്രായമുണ്ടോ? പരാമര്‍ശം രേഖകളില്‍നിന്ന് നീക്കംചെയ്യണമെന്നും ഷംസീര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പരിശോധിക്കാമെന്ന ഉത്തരത്തില്‍ എല്ലാം സ്പീക്കര്‍ ഒതുക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക