തിരുവനന്തപുരം: ദേവസ്വം ബോര്‍ഡുകള്‍, സഹകരണ സ്ഥാപനങ്ങള്‍, ക്ഷേമനിധി ബോര്‍ഡുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വികസന അതോറിറ്റികള്‍ എന്നിവിടങ്ങളിലെ നിയമനങ്ങള്‍ക്ക് ഇനിമുതല്‍ പൊലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധം.ഇന്നുചേര്‍ന്ന മന്ത്രിസഭാ യാേഗത്തിന്റേതാണ് തീരുമാനം.നിലവില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് മാത്രമാണ് പൊലീസ് വെരിഫിക്കേഷന്‍ ഉള്ളത്. ഒരാള്‍ ജോലിയില്‍ പ്രവേശിച്ചാല്‍ ഒരുമാസത്തിനകം വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണം. ഇതിനായി ബോര്‍ഡുകളും കോര്‍പ്പറേഷനുകളും അടക്കമുള്ള സ്ഥാപനങ്ങള്‍ ബന്ധപ്പെട്ട ചട്ടങ്ങളില്‍ മൂന്നുമാസത്തിനകം ഭേദഗതി വരുത്തണമെന്നും നിര്‍ദ്ദേശമുണ്ട്.മുന്നാക്ക വിഭാഗങ്ങളിലെ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്തുന്നതിനുള്ള സാമൂഹിക സാമ്ബത്തിക സര്‍വേ കുടുംബശ്രീ മുഖേന നടത്താനും മന്ത്രിസഭാ യോഗം തീരുമാനമെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക