കല്‍പ്പറ്റ: മൂന്ന് ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി വയനാട് എംപി രാഹുല്‍ ഗാന്ധി മടങ്ങി. എല്ലാ സന്ദര്‍ശനങ്ങളെയും പോലെ ഇക്കുറിയും വയനാട്ടിലെ ഭക്ഷണവിഭവത്തെക്കുറിച്ചുളള രാഹുലിന്റെ സോഷ്യല്‍മീഡിയ പോസ്റ്റ് ശ്രദ്ധേയമാകുകയും ചെയ്തു. ചൂട് പക്കാവടയും ചമ്മന്തിയും കുടംകുലുക്കി സര്‍ബത്തുമാണ് ഇത്തവണ രാഹുലിനെ ആകര്‍ഷിച്ചത്.

‘കൊളിയാടിയില്‍ ഫിറോസും കുടുംബവും നടത്തുന്ന എസ്‌എസ് കൂള്‍ ഹൗസില്‍നിന്ന് ആയിരുന്നു രാഹുല്‍ ചൂട് പക്കാവടയും ചമ്മന്തിയും വയനാടന്‍ കുടംകുലുക്കി സര്‍ബത്തും ആസ്വദിച്ചത്. നിങ്ങള്‍ ഞങ്ങളുടെ വയനാട്ടില്‍ ഉണ്ടെങ്കില്‍ ഇതു മിസ് ചെയ്യരുത്’ എന്ന കുറിപ്പോടെയാണ് അദ്ദേഹം ഇത് ട്വീറ്റ് ചെയ്തത്. ഒപ്പം പക്കാവടയും ചമ്മന്തിയുമൊക്കെ രുചിക്കുന്ന ചിത്രങ്ങളും ഉണ്ടായിരുന്നു. ഇതിന്റെ വീഡിയോകളും സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പോകുന്ന സ്ഥലങ്ങളിലൊക്കെ അവിടുത്തെ ഭക്ഷണ വിഭവങ്ങള്‍ രുചിക്കുകയും അതിനെക്കുറിച്ച്‌ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെയ്‌ക്കുകയും ചെയ്യുന്നത് രാഹുലിന്റെ പതിവാണ്. നേരത്തെയും കേരളത്തിലെത്തിയപ്പോള്‍ വഴിയരികിലെ കടകളില്‍ നിന്ന് രാഹുല്‍ ഭക്ഷണം കഴിക്കുകയും അഭിപ്രായങ്ങള്‍ പങ്കുവെയ്‌ക്കുകയും ചെയ്തിട്ടുണ്ട്. തമിഴ്‌നാട്ടില്‍ പാചക യൂട്യൂബ് ചാനല്‍ നടത്തുന്ന സംഘത്തെ സന്ദര്‍ശിച്ചതും സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരം ലഭിച്ചിരുന്നു.

വയനാട് ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയിലുളള വയനാട് മലപ്പുറം ജില്ലകളിലെ വിവിധ പരിപാടികളിലാണ് രാഹുല്‍ പങ്കെടുത്തത്. എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ രാഹുലിന്റെ ഓഫീസ് തല്ലി തകര്‍ത്തതിന് ശേഷമുളള വരവായിരുന്നതിനാല്‍ രാഷ്‌ട്രീയ പ്രാധാന്യവും കല്‍പിക്കപ്പെട്ടിരുന്നു.

മലപ്പുറം വണ്ടൂര്‍ ഡിവിഷനില്‍ രജിസ്റ്റര്‍ ചെയ്ത ക്ലബ്ബുകള്‍ക്കുള്ള ജേഴ്‌സി വിതരണം, വണ്ടൂര്‍ നിയോജക മണ്ഡലത്തില്‍ പെയിന്‍ ആന്റ് പാലിയേറ്റീവിനും ട്രോമ കെയര്‍ യൂണിറ്റുകള്‍ക്കും നല്‍കുന്ന വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ്, അമരമ്ബലം പഞ്ചായത്തിലെ മുണ്ടച്ചി അമ്മക്ക് സംസ്‌കാരിക സാഹിതിയും നിലമ്ബൂര്‍ കോ-ഓപറേറ്റീവ് അര്‍ബന്‍ ബാങ്ക് ജീവനക്കാരും നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ദാനം, കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2.75 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന അമ്ബലപ്പടി – വലംപുറം – കൂറ്റന്‍പ്പാറ റോഡിന്റെ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം തുടങ്ങിയ പരിപാടികളിലായിരുന്നു രാഹുല്‍ പങ്കെടുത്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക