കക്കടാംപൊയിലില്‍ വോട്ട് ചെയ്യാനിറങ്ങിയ കുടുംബം സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ച്‌ അപകടം. കൂബാറ സ്വദേശി ജോണ്‍ എബ്രഹാമിന്റെ കാറാണ് കത്തി നശിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. ജോണിന്റെ ഭാര്യയും, സഹോദരിയുമാണ് ഇയാള്‍ക്കൊപ്പം കാറിലുണ്ടായിരുന്നത്.

കക്കടാംപൊയിലിലെ 94-ാം ബൂത്തിലായിരുന്നു ഇവരുടെ വോട്ട്. ഇവിടേക്ക് പോകുന്ന വഴി കാറില്‍ നിന്ന് പുക ഉയരുന്നത് ഇവരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഇതോടെ കുടുംബം കാറില്‍ നിന്ന് വേഗം ഇറങ്ങിയതിനാല്‍ വൻ ദുരന്തം ഒഴിവായി.തീപിടിച്ച കാർ മറ്റൊരു കാറിനെയും ഇടിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ മറ്റ് അപകടങ്ങളുണ്ടായില്ലെന്നും തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടതെന്നും ജോണ്‍ പറഞ്ഞു. അഗ്‌നിശമനസേന സ്ഥലത്തെത്തി തീ അണച്ചു. കാർ പൂർണമായും കത്തിനശിച്ച നിലയിലാണ്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക