ഫെഡറല്‍ ബാങ്ക് ഓഫിസേഴ്സ് അസോസിയേഷന്റെ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദത്തിനെത്തിയത് അഭിഭാഷകൻ കൂടിയായ മുൻ കേന്ദ്ര ധനമന്ത്രി പി ചിദംബരം. ഇന്നലെ ചെന്നൈയില്‍ നിന്നെത്തിയ പി ചിദംബരം ജസ്റ്റിസ് പി ഡയസ് മുൻപാകെ നേരിട്ട് ഹാജരായാണ് വാദം നടത്തിയത്. ഫെഡറല്‍ ബാങ്ക് മാനേജ്‌മെന്റ് നടപ്പാക്കുന്ന ട്രേഡ് യൂണിയൻ വിരുദ്ധ നടപടികള്‍ക്കെതിരെ അസോസിയേഷൻ സമരപ്രഖ്യാപനം നടത്തിയിരുന്നു.

ഫെഡറല്‍ ബാങ്ക് ഓഫീസര്‍മാര്‍ ജൂണ്‍ 26ന് രാജ്യവ്യാപകമായി പണിമുടക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനെതിരായ ഫെഡറല്‍ ബാങ്കിന്റെ പരാതിയില്‍ ലേബര്‍ കമ്മിഷണര്‍ അസോസിയേഷന് നോട്ടീസ് നല്‍കി. ഈ നോട്ടീസ് ചോദ്യം ചെയ്താണ് ഫെഡറല്‍ ബാങ്ക് ഓഫിസേഴ്സ് അസോസിയേഷൻ കോടതിയെ സമീപിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലേബര്‍ കമ്മിഷണര്‍ക്ക് ഇത്തരത്തില്‍ നോട്ടീസ് നല്‍കാൻ അധികാരമില്ലെന്നും വര്‍ക്ക് മെൻ ഗണത്തില്‍പ്പെടുന്നവരല്ല ഹര്‍ജിക്കാരെന്നും അഡ്വ.പി ചിദംബരം കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഇരുകക്ഷികള്‍ക്കും സമ്മതനായ മധ്യസ്ഥനെ നിയമിക്കാമെന്ന് കോടതി വ്യക്തമാക്കി. ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക