ഭാര്യയെ ഭര്‍ത്താവ് മതം മാറ്റാന്‍ ശ്രമിക്കുന്നതായി പരാതി. ക്രിസ്ത്യന്‍ (Christian) മതത്തില്‍ നിന്ന് ഇസ്ലാമിലേക്ക് (Islam) മതം മാറ്റാന്‍ ശ്രമിക്കുന്നതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഹൈക്കോടതിയില്‍ ഭര്‍ത്താവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് (Habeas Corpus) ഹര്‍ജി പരിഗണിച്ചപ്പോഴാണ് കേസില്‍ വഴിത്തിരിവുണ്ടായത്. നിര്‍ബന്ധിച്ച്‌ വിവാഹം കഴിക്കേണ്ടി വന്നുവെന്നും പിന്നീട് താന്‍ വീട്ടുതടങ്കടലില്‍ കഴിയേണ്ട സാഹചര്യം ഉണ്ടായെന്നുമാണ് എറണാകുളം സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയിരിക്കുകയാണ്.

കുറച്ച്‌ മാസങ്ങള്‍ക്ക് മുമ്ബ് ഭര്‍ത്താവ് (പേര് വെളിപ്പെടുത്തിയിട്ടില്ല) നല്‍കിയ ഹേബിയസ് കോര്‍പ്പസ് പരാതിയെ തുടര്‍ന്ന് ഹൈക്കോടതിയാണ് അന്വേഷണ പോലീസിനോട് ക്രിസ്ത്യന്‍ യുവതിയുടെ മൊഴിയെടുക്കാന്‍ ആവശ്യപ്പെട്ടത്. ഭാര്യ സ്വന്തം വീട്ടില്‍ പോയതിന് ശേഷം പിന്നീട് കാണ്‍മാനില്ലെന്നാണ് ഭര്‍ത്താവ് നല്‍കിയ ഹേബിയസ് കോര്‍പ്പസിലുള്ളത്. ഭാര്യയെ തിരിച്ചെത്തിക്കുന്നതില്‍ കോടതിയുടെ സഹായം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

“ഭര്‍ത്താവിനെതിരെ യുവതി ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് ഞങ്ങള്‍ വിശദാംശങ്ങള്‍ പരിശോധിച്ചുവരികയാണ്. ഭ‍ര്‍ത്താവ്, വീടിന് പുറത്ത് മറ്റാരോടും സംസാരിക്കാന്‍ അനുവദിച്ചിരുന്നില്ലെന്നും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നെന്നും യുവതി നല്‍കിയ മൊഴിയില്‍ പറയുന്നു. ഹേബിയസ് കോര്‍പ്പസിന് യാതൊരു അടിസ്ഥാനവും ഇല്ലെന്ന് വ്യക്തമായതിനാലാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. ഭീഷണിയും ബലപ്രയോഗവും ഉണ്ടായോ എന്ന കാര്യത്തില്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്,” ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

2021 ഒക്ടോബര്‍ 13 ന് സ്‌പെഷ്യല്‍ മാരേജ് ആക്‌ട് പ്രകാരമാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നതെന്ന് കോടതിയില്‍ ഭര്‍ത്താവ് സമര്‍പ്പിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കുന്നു. 2021 ഡിസംബര്‍ 15-ന് മുത്തശ്ശിയെ കാണാന്‍ വേണ്ടിയെന്ന് പറഞ്ഞാണ് ഭാര്യ തിരികെ സ്വന്തം വീട്ടിലേക്ക് പോയത്. ക്രിസ്തുമസിന് ശേഷവും ഭാര്യ തിരിച്ചെത്തിയില്ലെന്ന് ഭ‍ര്‍ത്താവ് പരാതിയില്‍ പറയുന്നുണ്ട്. തന്റെ ഭാര്യയുടെ സമ്മതമില്ലാതെ അവളുടെ പിതാവ് അനധികൃതമായി തടങ്കലില്‍ വച്ചിരിക്കുകയാണെന്നായിരുന്നു ഭ‍ര്‍ത്താവിന്റെ ഹേബിയസ് കോ‍ര്‍പ്പസ് ഹര്‍ജി.

ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പോലീസ് സംഘം യുവതിയെ സന്ദര്‍ശിച്ചപ്പോഴാണ് ഭര്‍ത്താവ് പറയുന്നത് പോലെയല്ല കാര്യങ്ങളെന്ന് വ്യക്തമായത്. ആലപ്പുഴയിലെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങാന്‍ താല്‍പര്യമില്ലെന്നും ഒറ്റയ്ക്ക് ജീവിക്കാന്‍ തീരുമാനിച്ചെന്നും യുവതി മൊഴി നല്‍കി. യുവതിയുടെ മൊഴി കോടതിയില്‍ സമര്‍പ്പിച്ചതോടെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളുകയാണ് ഉണ്ടായതെന്ന് പോലീസ് വ്യക്തമാക്കി.

ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് ആലപ്പുഴ സ്വദേശി തന്നെ വിവാഹം കഴിച്ചതെന്ന് യുവതി പറഞ്ഞു. വിവാഹത്തിന് മുമ്ബ് തന്നെ വീട്ടില്‍ കൊണ്ട് പോയി പൂട്ടിയിട്ടു. വിവാഹത്തിന് സമ്മതിക്കുന്നതിന് വേണ്ടിയായിരുന്നു വീട്ടുതടങ്കടലിലാക്കിയത്. രേഖകളില്‍ യുവതിയുടെ പേര് ‘സാറാബീവി’ എന്ന് നല്‍കിയതിന് ശേഷമാണ് സ്പെഷ്യല്‍ മേരേജ് ആക്‌ട് പ്രകാരം വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷം തന്നെ ഇസ്ലാമിലേക്ക് മതം മാറ്റുന്നതിന് വേണ്ടി ഭര്‍ത്താവ് നിരന്തരം നിര്‍ബന്ധിച്ചതായും യുവതിയുടെ മൊഴിയില്‍ പറയുന്നുണ്ട്. നിരന്തരമായി മാനസികമായി പീഡിപ്പിച്ചതിനാലാണ് താന്‍ ഭര്‍ത്താവിന്‍െറ വീട് വിട്ട് ഇറങ്ങിയതെന്നും വന്നതെന്നും അവര്‍ വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക