മുതിർന്ന കോൺഗ്രസ് നേതാവും, പാർട്ടി വർക്കിംഗ് കമ്മിറ്റി അംഗവും മുൻ പ്രതിരോധ മന്ത്രിയുമായ എ കെ ആന്റണിയുടെ മകൻ കോൺഗ്രസ് വിത്ത് ബിജെപിയിൽ ചേർന്നപ്പോൾ അത് ദേശീയതലത്തിൽ വലിയ വാർത്താ പ്രാധാന്യം നേടിയ വിഷയമായിരുന്നു. മകന്റെ ബിജെപി പ്രവേശനത്തോട് വികാരപരമായി കണ്ണുനിറഞ്ഞാണ് അന്ന് ആന്റണി മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിച്ചത്. മകൻറെ നിലപാട് മാറ്റം ചൂണ്ടിക്കാട്ടി കോൺഗ്രസ് അണികൾ തന്നെ എ കെ ആന്റണിയെ കടന്നാക്രമിക്കുന്ന സാഹചര്യമുണ്ടായപ്പോൾ മുതിർന്ന നേതാക്കൾ ഇടപെട്ടാണ് അത് നിർത്തിച്ചത്.

ഇത്തവണ അനിൽ ബിജെപി സ്ഥാനാർത്ഥിയായി പത്തനംതിട്ടയിൽ മത്സരിക്കാൻ എത്തിയപ്പോൾ ആന്റണിയുടെ പ്രതികരണം ആകാംക്ഷാപൂർവ്വം ആളുകൾ കാത്തിരിക്കുകയായിരുന്നു. ഇന്ന് കെപിസിസി ഓഫീസിൽ മാധ്യമപ്രവർത്തകരെ കണ്ടപ്പോൾ മകനെ പാടെ തള്ളിക്കളഞ്ഞുകൊണ്ട് പത്തനംതിട്ടയിൽ ആന്റോ ആന്റണി വിജയിക്കുമെന്നാണ് എകെ ആന്റണി വ്യക്തമാക്കിയത്. ബിജെപിയുടെ പരാജയം ഉറപ്പാക്കാനുള്ള ഒരു ഡും ഓർ ഡൈ തിരഞ്ഞെടുപ്പാണ് ഇതൊന്നും രാജ്യത്തെ ഭരണഘടന സംരക്ഷിക്കാൻ ബിജെപിയുടെ പരാജയം അത്യന്താപേക്ഷിതമാണെന്നും ആന്റണി വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അനിൽ ആന്റണിയും യാതൊരു ദാക്ഷണ്യവും ഇല്ലാതെയാണ് പിതാവിന്റെ രാഷ്ട്രീയ നിലപാടിനെ ഇന്ന് കടന്നാക്രമിച്ചത്. 84 വയസ്സുകാരനായ അദ്ദേഹത്തോട് തനിക്ക് സഹതാപമാണെന്നും രാജ്യദ്രോഹികളായ ഗാന്ധി കുടുംബത്തെയാണ് അദ്ദേഹം പിന്തുണയ്ക്കുന്നത് എന്നും അനിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. ഒരു മുൻപ്രതിരോധ മന്ത്രിയായ അദ്ദേഹം ഇന്ത്യൻ സൈന്യത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത ആന്റോ ആന്റണിക്ക് വേണ്ടി നിലപാട് കൈക്കൊള്ളുന്നതിനെയും അനിൽ പരിഹസിച്ചു. എ കെ ആന്റണിയുടെ ആഹ്വാനങ്ങൾ ഇപ്പോൾ ആരും സ്വീകരിക്കാറില്ല എന്നും മകൻ പരിഹസിച്ചു. വീഡിയോ ചുവടെ കാണാം 👇

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക