അരുണാചലില്‍ വിചിത്രവിശ്വാസക്കാരുടെ കെണിയില്‍പ്പെട്ട് മരണംവരിച്ച ആര്യക്ക് സാത്താന്‍സേവയുമായുള്ള ബന്ധം വീട്ടുകാര്‍ക്കറിയാമായിരുന്നു. അപകടം മനസിലാക്കി ആര്യയെ സംഘത്തില്‍ നിന്നു മോചിപ്പിക്കാനുള്ള ശ്രമം പാളി. വിവാഹം കഴിയാത്ത യുവതിയായതിനാല്‍ പോലീസില്‍ അറിയിക്കാതെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയിരുന്നു. ആര്യയുടെ അച്ഛന്‍ അനില്‍കുമാര്‍ പൊതുപ്രവര്‍ത്തകനാണെങ്കിലും ആര്യ അന്തര്‍മുഖിയായിരുന്നു.

വിവാഹത്തില്‍ നിന്ന് ആര്യ ഒഴിഞ്ഞുമാറുന്നതിനുള്ള കാരണം സാത്താന്‍സേവയുമായുള്ള ബന്ധമാണെന്നും വീട്ടുകാര്‍ മനസിലാക്കി. ഇതു മനസിലാക്കിയ വീട്ടുകാര്‍ ആര്യ പഠിപ്പിച്ചിരുന്ന സ്‌കൂളില്‍ നിന്നും അവധിയെടുപ്പിച്ച്‌ കൗണ്‍സിലിങ്ങിനു കൊണ്ടുപോയി. കൗണ്‍സിലിങ്ങിനുശേഷം ദേവിയുമായും നവീനുമായുള്ള ആര്യയുടെ അടുപ്പം അവസാനിച്ചു. ഇതിനിടെ തമിഴ്‌നാട് അതിര്‍ത്തിക്ക് സമീപമുള്ള അമ്മ വീട്ടിലേക്കും ആര്യയെ കൊണ്ടുപോയി താമസിപ്പിച്ചു. അവിടെവച്ച്‌ മനസ് മാറിയതോടെ ആര്യ കല്യാണത്തിന് സമ്മതിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിവാഹത്തിനുള്ള ഒരുക്കങ്ങളുടെ അവസാന ഘട്ടത്തിലായിരുന്നു വീട്ടുകാര്‍. കല്യാണത്തിനായുള്ള ഒരുക്കങ്ങളില്‍ വീട്ടുകാര്‍ക്കൊപ്പം സജീവമായി ആര്യയുമുണ്ടായിരുന്നു. കല്യാണ ക്ഷണം അവസാനഘട്ടത്തിലായിരുന്നു. ഏതാനും അടുത്ത ബന്ധക്കളെയും അയല്‍ക്കാരെയും മാത്രമാണ് ഇനി ക്ഷണിക്കാനുണ്ടായിരുന്നത്. കല്യാണത്തിന് ആവശ്യമായ സ്വര്‍ണവും സാരിയുമെല്ലാം ആര്യയുടെ ഇഷ്ടാനുസരണമാണ് വാങ്ങിയത്.

തങ്ങളുടെ കൂട്ടത്തില്‍ നിന്ന് ഒരാള്‍ വിട്ടുപോകുന്നതറിഞ്ഞതോടെ ആര്യയെ വീണ്ടും ഗൂഢസംഘം കെണിയില്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ വീണ്ടും സാത്താന്‍സേവയുമായി ആര്യ ബന്ധപ്പെട്ടത് തിരോധാനം ഉണ്ടാകുന്നതുവരെ വീട്ടുകാര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അടുത്തമാസം 7 ന് നടക്കേണ്ടിയിരുന്ന വിവാഹത്തിനു മുന്നേ തന്നെ നവീന്‍ തന്റെ പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കുകയായിരുന്നുവെന്നുവേണം കരുതാന്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക