അരുവിയില്‍ കുളിക്കാനിറങ്ങിക നേവി ഉദ്യോഗസ്ഥന്‍ മുങ്ങി മരിച്ചു.മഹാരാഷ്ട്ര സ്വദേശി ആയ അഭിഷേക് (28) ആണ് മരിച്ചത്.കൊച്ചിയിൽ നിന്നുള്ള നേവി സംഘം തീക്കോയി മാര്‍മല അരുവിയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.കൊച്ചി നേവല്‍ ബേസില്‍ നിന്നുമുള്ള എട്ടംഗ സംഘമാണ് കോട്ടയത്തെത്തിയത്. ഇതില്‍ നാല് പേര്‍ അരുവിയില്‍ കുളിക്കാനിറങ്ങിപ്പോഴാണ് അപകടം നടന്നത്. അരുവിയിലിറങ്ങിയ അഭിഷേക് ചുഴിയിലകപ്പെടുകയായിരുന്നു. അരുവിയില്‍ മുങ്ങിത്താഴ്ന്ന അഭിഷേകിന്‍റെ മൃതദേഹം ഏറെ നേരത്തെ തെരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക