ടോക്യോ ഒളിമ്ബിക്സ് ബാഡ്മിന്‍്റണില്‍ ഇന്ത്യയുടെ പിവി സിന്ധുവിന് ആവേശജയം. ചൈനയുടെ ഹി ബിംഗ് ജിയാവോയെ 21-13, 21-15 എന്ന സ്കോറിനു കീഴടക്കിയാണ് സിന്ധു ടോക്യോ ഒളിമ്ബിക്സില്‍ ഇന്ത്യക്കായി രണ്ടാം മെഡല്‍ നേടിയത്. സിന്ധുവിന് കനത്ത വെല്ലുവിളി ഉയര്‍ത്തിയതിനു ശേഷമാണ് ജിയാവോ തോല്‍വി സമ്മതിച്ചത്. കഴിഞ്ഞ ഒളിമ്ബിക്സിലെ വെള്ളിമെഡല്‍ ജേതാവാണ് സിന്ധു. (olympics pv sindhu bronze)

ആദ്യ ഗെയിം അനായാസം സ്വന്തമാക്കിയ സിന്ധുവിന് രണ്ടാം ഗെയിമില്‍ ചൈനയുടെ ഹി ബിംഗ് ജിയാവോ കടുത്ത വെല്ലുവിളി ഉയര്‍ത്തി. നീണ്ട റാലികളും തകര്‍പ്പന്‍ സ്മാഷുകളും പിന്‍പോയിന്‍്റ് ഡ്രോപ്പുകളും പിറന്ന രണ്ടാം ഗെയിമില്‍ ഇരു താരങ്ങളും ഒപ്പത്തിനൊപ്പം മത്സരിച്ചു.നീണ്ട റാലികള്‍ തകര്‍പ്പന്‍ സ്മാഷിലൂടെയാണ് സിന്ധു പലപ്പോഴും ക്ലോസ് ചെയ്തത്. അതേസമയം, ജിയാവോയുടെ ക്ലോസിംഗ് ഗെയിം പലപ്പോഴും ഡിസ്ഗൈസ് ഡ്രോപ്പുകളായിരുന്നു. ഗെയിമിലുടനീളം സിന്ധു തന്നെയാണ് ലീഡ് ചെയ്തതെങ്കിലും അവസാനം വരെ പൊരുതിയാണ് ചൈനീസ് താരം കീഴടങ്ങിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക