സമൂഹമാദ്ധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കുന്നതിനായി റീല്‍ ഷൂട്ട് ചെയ്യുന്നതിനിടെ മോഷണം. ബൈക്കിലെത്തിയ കള്ളന്‍ യുവതിയുടെ മാലപൊട്ടിച്ചു കടന്നുകളയുകയായിരുന്നു. ഉത്തര്‍പ്രദശേിലെ ഗാസിയബാദിലെ ഇന്ദ്രാപുരത്താണ് സംഭവം.

സുഷമ എന്ന യുവതിയുടെ മാലയാണ് മോഷ്ടാവ് പൊട്ടിച്ചെടുത്തത്. റോഡിലൂടെ ചിരിച്ച്‌ അഭിനയിക്കുന്നതിനിടയിലാണ് ‘അപ്രതീക്ഷിത ട്വിസ്റ്റ്’. ഷൂട്ടിനിടയില്‍ ഹെല്‍മെറ്റ് ധരിച്ച്‌ ബൈക്കിലെത്തിയ യുവാവ് മാലപൊട്ടിച്ച്‌ അമിതവേഗത്തില്‍ ബൈക്കോടിച്ച്‌ പോവുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുവതിയുടെ പരാതില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെക്കുറിച്ച്‌ വിവരം ലഭിക്കാന്‍ ഇയാള്‍ പോയ വഴിയിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. റീല്‍സ് ഷൂട്ട് ചെയ്യുന്നതിനിടെ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക