പൊതുസ്ഥലത്ത് അശ്ലീലരീതിയില്‍ വീഡിയോ ചിത്രീകരിച്ച 2 യുവാക്കള്‍ അറസ്റ്റില്‍. തിരുവനന്തപുരം ജില്ലയിലെ കാരേറ്റ് തൊളിക്കുഴി സ്വദേശി അര്‍ജുന്‍, മുതുവിള സ്വദേശി ഷെമീര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആറ്റിങ്ങലിലാണ് സംഭവം.

അര്‍ജുനാണ് അശ്ലീല രീതിയില്‍ വസ്ത്രം ധരിച്ച്‌ ആറ്റിങ്ങലില്‍ ജനങ്ങള്‍ കൂടുന്നയിടത്തെല്ലാം കറങ്ങി നടന്നത്. ബസ് സ്റ്റാന്‍ഡ്, ചായക്കട, എന്നിങ്ങനെ എല്ലായിടത്തും നിന്നും ഇവര്‍ വീഡിയോ ഷൂട്ട് ചെയ്തു. പാന്റിന് മുകളില്‍ സ്ത്രീകളുടെ അടിവസ്ത്രം ധരിച്ചായിരുന്നു ഇവരുടെ വീഡിയോ ചിത്രീകരണം. ഒടുവില്‍ സഹികെട്ട് പ്രദേശവാസികള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം പോലീസിന് മുമ്ബിലും കൂസലില്ലാതെ നടന്ന യുവാക്കള്‍ വിവരമന്വേഷിച്ചപ്പോള്‍ തങ്ങള്‍ പ്രാങ്ക് വീഡിയോ ചിത്രീകരിക്കുകയാണെന്നും കാറിലിരുന്ന് സുഹൃത്ത് ഇതെല്ലാം ചിത്രീകരിക്കുന്നുണ്ടെന്നും പറഞ്ഞു. എന്നാല്‍ ഇതോടെ പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പാന്റിന് മുകളില്‍ ധരിച്ച അടിവസ്ത്രം ഊരിച്ച ശേഷമാണ് അര്‍ജുനെയും ഷമീറിനെയും പോലീസ് സ്റ്റേഷനില്‍ നിന്ന് വിട്ടയച്ചത്. ഇരുവരെയും സ്റ്റേഷന്‍ ജാമ്യത്തിലാണ് വിട്ടയച്ചത്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക