ഭോപാല്‍: കോണ്‍ഗ്രസ്​ എം.എല്‍.എയുടെ മകന്‍ സ്വയം വെടിയുതിര്‍ത്ത്​ മരിച്ചു. ജബല്‍പൂരിലെ സ്വന്തംവീട്ടില്‍ വ്യാഴാഴ്ച ഉച്ചക്ക്​ ശേഷമാണ്​ സംഭവം ഉണ്ടായത് .17കാരനായ വൈഭവ്​ യാദവ് ആണ് ​ പിതാവിന്‍റെ ലൈസന്‍സുള്ള റിവോള്‍വര്‍ ഉപയോഗിച്ച്‌​ വെടിവെച്ച്‌​ ആത്മഹത്യ ചെയ്തത്.

പിതാവ്​ സഞ്​ജയ്​ യാദവ്​ ബാര്‍ഗി മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ്​ എം.എല്‍.എയാണ്. ഉടന്‍ തന്നെ വൈഭവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ശുചിമുറിയില്‍ വെച്ചാണ്​ കുട്ടി വെടിയുതിര്‍ത്തതെന്ന്​ ബന്ധുക്കള്‍ പറഞ്ഞു.കൂടാതെ നാലുപേജുള്ള ആത്മഹത്യ കുറിപ്പ്​ കണ്ടെടുത്തു. അച്ചനും അമ്മയും നല്ലവരാണെന്നും തന്‍റെ മരണത്തില്‍ മറ്റാരും ഉത്തരവാദികള്‍ അല്ലെന്നും വൈഭവ്​ ആത്മഹത്യ കുറിപ്പില്‍ പറയുന്നു. ആത്മഹത്യക്ക്​ തൊട്ടുമുമ്ബ്​ തന്‍റെ കൂടെനിന്നതിന്​ സുഹൃത്തുക്കളെ നന്ദിയറിയിച്ച്‌​ സന്ദേശവും അയച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക