വാഷിങ്ടൺ: അമേരിക്കയിൽ മെയ്നിലെ ലൂവിസ്റ്റൺ നഗരത്തിലുണ്ടായ വെടിവെപ്പിൽ 22 പേർ കൊല്ലപ്പെട്ടു. 60 ഓളം പേർക്ക് പരിക്കേറ്റുവെന്നാണ് വിവരം. പ്രദേശത്തെ ബാറിലും വോൾമാർട്ട് വിതരണ കേന്ദ്രത്തിലുമടക്കം പ്രാദേശിക സമയം ബുധനാഴ്ച രാത്രിയായിരുന്നു അക്രമണം.

യുഎസ് ആർമി റിസർവ്വിലെ പരിശീലകനായിരുന്ന റോബർട്ട് കാഡ്എന്നയാളാണ് അക്രമിയെന്നും ഇയാൾ മനസികരോഗത്തിന്ചികിത്സയിലായിരുന്നുവെന്ന് തിരിച്ചറിഞ്ഞതായും പോലീസ് അറിയിച്ചു. അക്രമിയെ ഇനിയും പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇയാളുടെ ഫോട്ടോ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇയാളെക്കുറിച്ചുള്ള വിവരം ലഭിക്കുന്നവർ ഉടൻ തന്നെ പോലീസിനെ ബന്ധപ്പെടണമെന്നും നിർദേശമുണ്ട്.ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വീടിനുള്ളിൽതന്നെ കഴിയണമെന്നും പോലീസ് പ്രദേശത്തെ ജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെയടക്കം അധികൃതർ സംഭവത്തിന്റെ വിവരങ്ങൾ ധരിപ്പിച്ചുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2022 മെയ് മാസത്തിൽ ടെക്സാസിലെ സ്കൂളിൽ നടന്ന വെടിവെപ്പിൽ കുട്ടികളും അധ്യാപകരുമടക്കം 19 പേർ കൊല്ലപ്പെട്ടിരുന്നു. അതിനുശേഷമുണ്ടാകുന്ന നടുക്കുന്ന സംഭവമാണിത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക