വിവാഹം അതില്‍ പലര്‍ക്കും പല സങ്കല്‍പങ്ങളും സ്വപ്‌നങ്ങളും കാണും. ഇതുമായി സംബന്ധിച്ച ചടങ്ങുകളിലും പല വൈചിത്ര്യങ്ങളും കാണാം. എന്തിനേറെ ചില പെണ്ണുകാണല്‍ പരിപാടിയും ഫോട്ടോഷൂട്ടുമൊക്കെ ആളുകളെ അമ്ബരപ്പിക്കാറുണ്ട്. എന്നാല്‍ അടുത്തിടെ നെറ്റിസൺസിനെ ഞെട്ടിച്ചത് ഒരു വിവാഹപരസ്യമാണ്. റിയ എന്ന ഒരു യുവതിയാണ് വേറിട്ട വിവാഹ പരസ്യം നല്‍കിയത്.

ഈ പരസ്യത്തിന്‍റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി മാറി.സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറായ തനിക്ക് കാമറയ്ക്ക് മുന്നില്‍ നില്‍ക്കാന്‍ മടിയില്ലാത്ത ഒരുപങ്കാളിയെ ആവശ്യമുണ്ടെന്നാണ് റിയ പരസ്യത്തില്‍ പറയുന്നത്. താല്‍പ്പര്യമുള്ളവര്‍ അത് പ്രകടിപ്പിക്കുന്നതിന് മുമ്ബ്, ആമസോണ്‍ മിനിടിവിയുടെ “ഹാഫ് ലവ് ഹാഫ് അറേഞ്ച്ഡ്’ കാണണമെന്നും റിയ ആവശ്യപ്പെടുന്നു. ഇതൊന്നും പോരാഞ്ഞ് ഭാവി വരന് വീഡിയോ എഡിറ്റ് ചെയ്യാന്‍ ഉപയോഗിക്കുന്ന പ്രീമിയര്‍ പ്രോ എന്ന ആപ്ലിക്കേഷന്‍ ഉപയോഗിക്കാൻ അറിയണമെന്നും യുവതി പറയുന്നു. മാത്രമല്ല വരന്‍ കൂട്ടുകുടുംബത്തില്‍ നിന്നും ഉള്ള ആള്‍ ആയിരിക്കരുതെന്നും റിയ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആള് ശ്രദ്ധനേടാനാണൊ അതോ കാര്യമായിട്ടാണൊ ഇത്തരമൊരു പരസ്യമിട്ടതെന്ന കണ്‍ഫ്യൂഷനിലാണ് സൈബര്‍ ലോകം. എന്തായാലും നിരവധി കമന്‍റുകള്‍ ദൃശ്യങ്ങള്‍ക്ക് ലഭിച്ചു.”ഞാന്‍ പഴയ തലമുറയില്‍ നിന്നുള്ള ആളാണെന്ന് എനിക്ക് തോന്നുന്നു. അല്ലെങ്കില്‍ ഈ തലമുറയ്ക്ക് അതിന്‍റെ എല്ലാ ബോധങ്ങളും നഷ്ടപ്പെട്ടു’ എന്നാണൊരു ഉപയോക്താവ് വിമര്‍ശിച്ചത്. “ഇതൊരു എഡിറ്റര്‍ക്കുള്ള നിയമന പരസ്യമാണോ അതോ വിവാഹ പരസ്യമാണോ? എന്നാണ് മറ്റൊരാള്‍ ചോദിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക