അങ്കാര: ലോകത്തിലെ ഏറ്റവും വലിയ മൂക്ക് എന്ന ഗിന്നസ് റെക്കോര്‍ഡ് നേടി ടര്‍ക്കിഷ് പൗരന്‍. മെഹ്മെറ്റ് ഒസുരെക് എന്ന വ്യക്തിയാണ് ഈ നേടം കൈവരിച്ചിരിക്കുന്നത്. 8.8 സെന്റിമീറ്റര്‍ നീളമാണ് ഇയാളുടെ മൂക്കിനുള്ളത്. ഇന്ന് ജീവിച്ചിക്കുന്നവരില്‍ ഏറ്റവും വലിയ മൂക്കുള്ള വ്യക്തി എന്ന ഗിന്നസ് റെക്കോര്‍ഡ് മെഹ്മെറ്റ് 2010ല്‍ സ്വന്തമാക്കിയിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം അദ്ദേഹം റോമില്‍ നടക്കുന്ന ‘ലോ ഷോ ദേ റെക്കോര്‍ഡ്’ എന്ന ഇറ്റാലിയന്‍ ടിവി ഷോയില്‍ പങ്കെടുത്തിരുന്നു. പരിപാടിയുടെ സംഘാടകര്‍ അവിടെ വെച്ച്‌ മെഹ്മെറ്റിന്റെ മൂക്ക് ഒന്നുകൂടി അളന്നു. പഴയതിലും നീണ്ട മൂക്കിന് അദ്ദേഹത്തി ന്റെ റെക്കോര്‍ഡ് നിലനിര്‍ത്താന്‍ സാധിച്ചു.ലോകത്തിലെ ഏറ്റവും വലിയ മൂക്ക് എന്നത് പുതുമയുള്ള വിഷയം അല്ലെന്നാണ് ഷോയുടെ സംഘാടകര്‍ പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിനു മുന്‍പും ഇത്തരത്തിലുള്ള ആളുകള്‍ ജനിച്ചിട്ടുണ്ടാവാം എന്നാല്‍ അവരാരും തന്നെ മൂക്ക് അളന്നു നോക്കിയിരുന്നില്ലെന്നാണ് സംഘാടകര്‍ അഭിപ്രായപ്പെടുന്നത്. 1770ല്‍ ജനിച്ച ഇംഗ്ലീഷ് സര്‍ക്കസ് താരം തോമസ് വെഡേഴ്‌സാണ് ഇതിനു മുന്‍പ് വലിയ മൂക്കിന് ഗിന്നസ് റെക്കോര്‍ഡില്‍ ഇടം പിടിച്ചത്. 19 സെന്റിമീറ്ററായിരുന്നു ഇയാളുടെ മൂക്കിന്റെ നീളം. നിലവില്‍ ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും വലിയ മൂക്കുള്ള വ്യക്തിയാണ് മെഹ്മെറ്റ്.q

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക