ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച റീലിന് (വിഡിയോ) ലോക കാഴ്ചക്കാരുടെ റെക്കോഡിനെ മറികടക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഫ്രീ സ്റ്റൈല്‍ ഫുട്ബാള്‍ താരം. അരീക്കോട് മാങ്കടവ് സ്വദേശി മുഹമ്മദ് റിസ് വാനാണ് പട്ടികയില്‍ ഒന്നാമനായി ഇടം നേടിയത്.

ഇൻസ്റ്റഗ്രാമില്‍ കൂടുതല്‍ കാഴ്ചക്കാര്‍ വീക്ഷിച്ച റീല്‍ ഫ്രീ സ്റ്റൈല്‍ വിഡിയോ ഉള്‍പ്പെടെ ചെയ്യുന്ന ഇറ്റലിക്കാരൻ കാബിയുടെതാണെന്നാണ് ഗൂഗിള്‍ പറയുന്നത്. അദ്ദേഹത്തിന്റെ ഏറ്റവും കൂടുതല്‍ പേര്‍ വീക്ഷിച്ച വിഡിയോ (ലേണ്‍ ഫ്രം കാബി) ഇതിനകം 289 മില്യണ്‍ (28.9 കോടി) കാഴ്ചക്കാരിലേക്കാണ് എത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതിനെ മറികടന്നാണ് റിസ് വാൻ 10 ദിവസം മുമ്ബ് ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച വെള്ളച്ചാട്ടത്തിലേക്ക് ഫുട്ബാള്‍ തട്ടുന്ന 30 സെക്കൻഡ് റീലിന് പ്രതികരണം ലഭിച്ചത്. ഈ വിഡിയോ പത്ത് ദിവസം കൊണ്ട് 350 മില്യണ്‍ (35 കോടി) കാഴ്ചക്കാരാണ് കണ്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക