ന്യൂഡല്‍ഹി : താടി ഒരു അലങ്കാരല്ല, അഹങ്കാരമാണെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു മലയാളി. ഡല്‍ഹിക്കടുത്ത് ഗുഡ്ഗാവില്‍ സൈബര്‍ സിറ്റി ഹബ്ബില്‍ ശനിയാഴ്ച നടന്ന നാഷണല്‍ ബിയേഡ് ചാമ്ബ്യന്‍ഷിപ്പില്‍ ഒന്നാമതെത്തിയത് മലയാളിതാരം പ്രവീണ്‍ പരമേശ്വര്‍.

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ താടിക്കാരനെ തെരഞ്ഞെടുക്കാന്‍ ഭാരത് ബിയേഡ് ക്ലബ്ബാണ് പരിപാടി സംഘടിപ്പിച്ചത്. പത്തനംതിട്ട കൊടുമണ്‍ സ്വദേശി പ്രവീണാണ് കേരളത്തിന് അഭിമാനമായി ഇന്ത്യലെ താടിക്കാരില്‍ ഒന്നാമനായത്. ഇത് രണ്ടാം തവണയാണ് പ്രവീണ്‍ നാഷണല്‍ ചാമ്ബ്യനാവുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2019 ല്‍ നടന്ന മത്സരത്തിലും പ്രവീണ്‍ തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത്. കോവിഡ് നിയന്ത്രണങ്ങള്‍മൂലം 2020 ല്‍ മത്സരം സംഘടിപ്പിക്കാന്‍ സാധിച്ചില്ല. എന്നാല്‍ 2020 ല്‍ ഓണ്‍ലൈന്‍ വഴി നടന്ന വേള്‍ഡ് ചാമ്ബ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനം പ്രവീണിനായിരുന്നു.താടിക്കാരില്‍ രാജസ്ഥാന്റെയും പഞ്ചാബിന്റെയും ആധിപത്യം തകര്‍ത്ത് കേരളത്തിന്റെ യശ്ശസുയര്‍ത്തിയ പ്രവീണ്‍ ഇത്തവണ 42 ഇഞ്ച് താടിയുമായാണ് രംഗപ്രവേശനം ചെയ്തത്.

2019 ല്‍ 38 ഇഞ്ചായിരുന്നു താടിയുടെ നീളം. ഒമ്ബത് വര്‍ഷത്തോളമായി പ്രവീണ്‍ തന്റെ താടിയെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങിയിട്ട്. ഇത്തവണ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമായി 68 മത്സരാര്‍ഥികള്‍ പങ്കെടുത്തു. മറ്റു മത്സരാര്‍തഥികള്‍ മോഡേണ്‍ ഡ്രെസ്സില്‍ റാംപില്‍ കയറിയപ്പോള്‍ പ്രവീണ്‍ കേരളത്തനിമ നിലനിര്‍ത്തി ജുബ്ബയും മുണ്ടും ധരിച്ചാണ് റാംപിലെത്തിയത്.

ഇത്തവണ പ്രവീണ്‍ പങ്കെടുക്കുന്നുണ്ടെന്നു അറിഞ്ഞ പല മത്സരാര്‍ത്ഥികളും നീളം കൂടിയ താടിക്കാരെ തെരഞ്ഞെടുക്കുന്ന റൗണ്ടില്‍ നിന്നും പിന്മാറിയെന്നു പ്രവീണ്‍ പറഞ്ഞു. താടി പല രീതിയില്‍ സെറ്റ് ചെയ്തു വിവിധ രൂപത്തില്‍ അവതരിപ്പിക്കുന്ന മറ്റു റൗണ്ടുകളില്‍ ഇവര്‍ മത്സരിച്ചു. അടുത്ത തവണ പ്രവീണിനോട് വരല്ലേ എന്ന് തമാശ രൂപേണ പലരും അഭ്യര്‍തഥിച്ചുവെന്നും പ്രവീണ്‍ മെട്രോ വാര്‍ത്തയോട് പറഞ്ഞു.

താടിയോടൊപ്പം മുടിയും വളര്‍ത്തുന്ന പ്രവീണ്‍ താടിയില്‍ പല അഭ്യാസങ്ങളും കാണിക്കാറുണ്ട്. തന്റെ താടി മടക്കി വച്ച്‌ സെറ്റ് ചെയ്താല്‍ സാധാരണ തടിയാണെന്നേ തോന്നൂ. അഴിച്ചിട്ടാല്‍ മാത്രമേ മുടിയുടെയും താടിയുടെയും നീളം അറിയാന്‍ കഴിയു. ഇതിനിടയില്‍ നിരവധി സിനിമയില്‍ അഭിനയിക്കുകയും അസോസിയേറ്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചു. സിനിമ തന്നെ സ്വപ്നം കാണുന്ന പ്രവീണിന് സിനിമയില്‍ തന്നെ തുടരാനാണ് താല്പര്യം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക