തൃശൂർ: വർഗീയവാദിയാക്കി ചിത്രീകരിച്ച്‌ കമന്റ് ചെയ്യുന്നവർക്ക് മറുപടിയുമായി നടനും ബിജെപി നേതാവുമായി സുരേഷ് ഗോപി. ബ്രാഹ്മണനാകണമെന്ന് പറഞ്ഞതിനെ അവർ വളച്ചൊടിക്കുകയാണെന്നും വസ്തുത അറിഞ്ഞ ശേഷം മാത്രം വിമർശിക്കാൻ വരൂ എന്നും അദ്ദേഹം പറഞ്ഞു.

‘എന്റെ ജീവിതം അയ്യനുമായി ബന്ധപ്പെട്ടതാണ്. ഞാൻ ജനിച്ച്‌ വീണ വീട്ടിലെ പ്രധാന ആരാധനാ മൂർത്തി അയ്യപ്പനാണ്. എന്റെ അച്ഛന്റെയും അമ്മയുടെയും കുടുംബത്തിലെ ആചാരമനുസരിച്ച്‌ മണ്ഡലകാലമായിക്കഴിഞ്ഞാല്‍ ശബരിമലയില്‍ പോകും. പിന്നെ അതിന്റെ ചിട്ട അനുസരിച്ചാണ് വീട്ടിലെ ബാക്കി കാര്യങ്ങള്‍. ശബരിമലയില്‍ തന്ത്രിമാരും മേല്‍ശാന്തിമാരും കീഴ്‌ശാന്തിമാരും ഹോമം നടത്തുന്നു, വിളക്ക് കത്തിക്കുന്നു, എണ്ണ തേച്ച്‌ വിഗ്രഹത്തെ കുളിപ്പിക്കുന്നു, ഇതൊക്കെ കാണുമ്ബോള്‍ എനിക്കും ഇതൊക്കെ ചെയ്യാൻ പറ്റിയെങ്കില്‍ എന്നൊരു തോന്നലാണ്.’ – സുരേഷ് ഗോപി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

https://www.facebook.com/share/v/zyNwDhRJ8rCFATQH/?mibextid=oFDknk

‘എനിക്കിപ്പോഴും ഭയങ്കര ആഗ്രഹമാണ്. അടുത്ത ജന്മം ഉണ്ടെങ്കില്‍ ഞാൻ പൂണൂലിട്ട ബ്രാഹ്മണനായി ജനിക്കും. ഈ പൊട്ടന്മാർ എന്നെപ്പറ്റി എന്താ വിചാരിച്ചേക്കുന്നെ, ഞാനീ പറഞ്ഞതിന്റെ പേരില്‍ അവർ രാഷ്ട്രീയ തന്ത്രങ്ങള്‍ ഉണ്ടാക്കുകയാണ്. വർഗീയയവാദി ആക്കി തന്നെ തേജോവധം ചെയ്യാനാണ് ഇതിന്റെ പേരില്‍ അവർ ശ്രമിക്കുന്നത്. നിങ്ങള്‍ക്ക് ഞാൻ പറഞ്ഞതിന്റെ സത്യം അറിയണമെങ്കില്‍ തന്ത്രി രാജീവരുടെ നമ്ബർ തരാം. എത്ര വർഷം മുമ്ബാണ് അദ്ദേഹത്തോട് ഞാനീ ആഗ്രഹം പറഞ്ഞതെന്ന് ചോദിച്ച്‌ നോക്കൂ. 1995 മുതല്‍ ഞാനിത് അദ്ദേഹത്തോട് പറയുകയാണ്. എന്നെ വർഗീയനായി ചിത്രീകരിച്ച്‌ വ്യക്തിഹത്യ ചെയ്യാനാണ് അവർ ഉദ്ദേശിക്കുന്നത്. ഇപ്പോഴും കമന്റിടുന്നുണ്ട് ചില ഊളകള്‍.’ – സുരേഷ് ഗോപി വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക