മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നായകന്മാരില്‍ ഒരാളാണ് കുഞ്ചാക്കോ ബോബൻ എന്ന ചാക്കോച്ചൻ. ‘അനിയത്തിപ്രാവി’ലൂടെ വന്ന് മലയാളികളുടെ ഇഷ്ടം കവരുകയും ഏറെനാള്‍ ക്യാമ്ബസുകളുടെ ചോക്ക്ളേറ്റ് ഹീറോയായിരിക്കുകയും ചെയ്ത താരം. ആരാധികമാരുടെ ഹൃദയം കവർന്ന ആ ചോക്ലേറ്റ് ഹീറോയുടെ ഹൃദയം പ്രിയ സാമുവല്‍ ആൻ എന്ന പെണ്‍കുട്ടി കവർന്നു എന്നറിഞ്ഞപ്പോള്‍ വിഷമിച്ച ആയിരകണക്കിന് ആരാധകരുണ്ട്.ചാക്കോച്ചന്റെ ഒരു കടുത്ത ആരാധികയെ പരിചയപ്പെടുത്തുകയാണ് സുരേഷ് ഗോപി.

മറ്റാരുമല്ല, സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ തന്നെയാണ് ആ പെണ്‍കുട്ടി. ഭാഗ്യയുടെയും ശ്രേയസ്സിന്റെയും വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാൻ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും മകൻ ഇസഹാഖും എത്തിച്ചേർന്നപ്പോഴായിരുന്നു ഇക്കാര്യം സുരേഷ് ഗോപി വെളിപ്പെടുത്തിയത്. “ചാക്കോച്ചനെ ഹാർട്ട് ത്രോബായി സ്വീകരിച്ചിരുന്ന, പ്രിയയെ ചാക്കോച്ചൻ മിന്നുകെട്ടിയ ദിവസം ഒരുപാട് നേരം വാവിട്ടു കരഞ്ഞിരുന്ന പെണ്‍കുട്ടിയാണ് ഇപ്പോള്‍ വിവാഹിതയായി ശ്രേയസിനൊപ്പം നില്‍ക്കുന്നത്,” സുരേഷ് ഗോപിയുടെ ഈ വാക്കുകളെ ചിരിയോടെയാണ് ചാക്കോച്ചനും പ്രിയയും ഭാഗ്യയുമെല്ലാം സ്വീകരിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക