കേരളത്തിലും ഇതര സംസ്ഥാനങ്ങളിലൂം വന്യജീവി ആക്രമണം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ആളുകള്‍ എല്ലാം അതീവ ജാഗ്രതയോടും ഭീതിയോടുകൂടിയാണ് ഓരോ ദിവസവും മുന്നോട്ട് നീക്കുന്നത്. എന്നാല്‍ ഈ സമയം ആന പുലി, കരടി. കടുവ എന്നൊക്കെ കേട്ടാല്‍ ആളുകളുടെ പാതി ബോധം പോകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇവയെക്കുറിച്ച്‌ കേള്‍ക്കുമ്ബോള്‍ ഇത്രയധികം പേടിയുണ്ടെങ്കില്‍ ഇവയെ കാണുമ്ബോള്‍ ഉള്ള അവസ്ഥ പിന്നെ പറയണ്ടല്ലോ.

എന്നാല്‍ ഇവിടെ ഇതാ ഒരു യുവാവ് ഒരു കരടിയ്ക്ക് ലോലിപോപ്പ് കൊടുത്ത് അതിനെ മയക്കിയെടുത്ത വീഡിയോയാണ് നെറ്റീസണ്‍സിനെ അമ്ബരപ്പിച്ചിരിക്കുന്നത്.@anton mojet എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് കരടിക്ക് ലോലിപോപ്പ് കൊടുക്കുന്ന ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. എന്നാല്‍, ഈ കരടി ഇയാളുടെ പെറ്റ് ആനിമലാണ് എന്നാണ് വീഡിയോയില്‍ നിന്നും ഇയാളുടെ പ്രൊഫൈലില്‍ നിന്നും മനസിലാവുന്നത്. അതിന്റെ പേര് ടോം എന്നാണ്. വീഡിയോയില്‍ കാണുന്നത്, ഇയാള്‍ ഒരു ലോലിപ്പോപ്പുമായി വരുന്നതാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിന്നീട് അതിന്റെ കവര്‍ പൊളിച്ച ശേഷം അത് കരടിയുടെ വായിലേക്ക് വച്ചു കൊടുക്കുന്നു. കടലാസ് പൊളിച്ചു മാറ്റുമ്ബോള്‍ തന്നെ കരടി വേഗം താ എന്ന മട്ടില്‍ ഇയാളെ നോക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. കരടി നല്ല അക്ഷമനാണ് എന്നും ലോലിപ്പോപ്പിനോട് കൊതിയുണ്ട് എന്നുമാണ് വീഡിയോയില്‍ നിന്നും മനസിലാവുന്നത്. പിന്നീട് കരടി തന്നെ അത് കയ്യില്‍ പിടിച്ചുകൊണ്ട് ആസ്വദിച്ച്‌ കഴിക്കുന്നതും കാണാം. അതിനിടയില്‍ ആന്റണ്‍ കരടിയുടെ തലയിലും മറ്റും തലോടുന്നുണ്ട്.

ഇരുവരും നല്ല അടുപ്പത്തിലാണ് എന്നാണ് വീഡിയോ കാണുമ്ബോള്‍ മനസിലാവുന്നത്.നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ ഈ കാഴ്ച നെറ്റിസണ്‍സിനെ വല്ലാതെ ആകര്‍ഷിച്ചു. ഒരാള്‍ പറഞ്ഞിരിക്കുന്നത് ‘റഷ്യക്കാര്‍ എന്തിനെയും വളര്‍ത്തുമൃഗങ്ങളാക്കി മാറ്റും’ എന്നാണ്. വേറൊരാള്‍ പറഞ്ഞിരിക്കുന്നത്, ‘അവന്‍ നിങ്ങളുടെ കൂടെ ഹാപ്പിയാണ് എന്ന് തോന്നുന്നു, പക്ഷേ സംഗതി ഇങ്ങനെയൊക്കെ ആണെങ്കിലും കരടി ഒരു വന്യമൃഗമാണ് എന്ന് മറക്കരുത്’ എന്നാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക