കേരള ബാങ്കിലെ പണയ സ്വര്‍ണം മോഷണം പോയ കേസില്‍ ബാങ്കിന്റെ മുന്‍ ഏരിയാ മനേജര്‍ ചേര്‍ത്തല സ്വദേശി മീരാ മാത്യു അറസ്റ്റില്‍. ഒളിവിലായിരുന്ന ഇവരെ പട്ടണക്കാട് പൊലീസാണ് അറസ്റ്റ് ചെയ്തത്. ചേര്‍ത്തലയില്‍ രണ്ടും പട്ടണക്കാട്, അര്‍ത്തുങ്കല്‍ പൊലീസ് സ്റ്റേഷനുകളിലായി നാലു ശാഖകളില്‍ പണയ സ്വര്‍ണം മോഷണ കേസുകളാണ് ഇവര്‍ക്കെതിരെ എടുത്തിരുന്നത്.

ബാങ്കുകളിലെ പണയസ്വര്‍ണ പരിശോധനക്കായി ചുമതലപ്പെടുത്തിയിട്ടുള്ള ഏരിയാ മാനേജരായിരുന്നു മീര മാത്യു.കേരളാ ബാങ്കിന്റെ നാലു ശാഖകളില്‍ നിന്നായി 335.08 ഗ്രാം സ്വര്‍ണം നഷ്ടപ്പെട്ടതായാണ് പൊലീസ് റിപ്പോര്‍ട്ട്. ബാങ്കുകളുടെ ശാഖാ മാനേജർമാർ നല്‍കിയ പരാതിയിലാണ് കേസ്. 2023 ജൂണ്‍ 7ന് മീരാ മാത്യുവിനെ സർവീസില്‍ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. തുടർന്നാണ് ശാഖകളില്‍ നിന്ന് പൊലീസില്‍ പരാതി നല്‍കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

12ന് പൊലീസ് മൊഴിയെടുക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. ചേര്‍ത്തല നടക്കാവ് ശാഖയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണം (171.300 ഗ്രാം) നഷ്ടപ്പെട്ടത്. ചേര്‍ത്തല പ്രധാന ശാഖയില്‍ നിന്ന് 55.480 ഗ്രാമും പട്ടണക്കാട് ശാഖയില്‍നിന്ന് 102.300 ഗ്രാമും അര്‍ത്തുങ്കല്‍ ആറു ഗ്രാമും സ്വര്‍ണമാണ് മോഷ്ടിക്കപ്പെട്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക