പുകവലിക്കുന്ന ആളുകളില്‍ നല്ലൊരു ശതമാനവും (60-80%) വലി നിർത്തണം എന്ന് ആഗ്രഹമുള്ളവരും അതിനായി സ്വയം ശ്രമിച്ചിട്ടുള്ളവരുമാണ്.എന്നാല്‍ പുകയില ഉപയോഗം ആശ്രയത്വ നിലയിലുള്ള ഒരു വ്യക്തിക്ക് സ്വയം അത് നിയന്ത്രിക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. സ്ഥിരമായ നിക്കോട്ടിൻ ഉപയോഗംകൊണ്ട് തലച്ചോറില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ മൂലം സ്വയം ഉപയോഗം നിർത്തുന്നത് വളരെ ശ്രമകരമാണ്.

സ്വയം ഇങ്ങനെ നിർത്താൻ ശ്രമിച്ചിട്ടുള്ളവരില്‍ 5 ശതമാനത്തില്‍ താഴെ മാത്രം ആളുകള്‍ക്കെ അത് സാധിച്ചിട്ടുള്ളൂ.ശരിയായ ചികിത്സാ സംവിധാനങ്ങള്‍ ഉപയോഗിക്കുമ്ബോള്‍, തുടക്കത്തില്‍ 60- 100% വരെ വ്യക്തികള്‍ക്ക് വലിയ നിർത്തുവാനും ഒരു വർഷത്തില്‍ ഏകദേശം 20% ആളുകള്‍ക്ക് ഇ നേട്ടം സ്ഥിരമായി നിലനിർത്താനും സാധിക്കുന്നുണ്ട്. ഒരാൾക്ക് തന്റെ പുകവലി എത്രത്തോളം തീവ്രമാണ് എന്നറിയാൻ സഹായിക്കുന്ന സ്കെയിലുകള്‍ ലഭ്യമാണ്. ഓണ്‍ലൈൻ ആയിത്തന്നെ ഇവ പൂർത്തിയാക്കാൻ സാധിക്കും. അത്തരം ഒരു സ്കെയില്‍ ആണ് ഫാഗർസ്‌ട്രോം ടെസ്റ്റ്. 6 ചോദ്യങ്ങളാണ് ഇതിലുള്ളത്. ഇത് പൂർത്തിയാക്കി കഴിയുമ്ബോള്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന സ്‌കോർ 4 ല്‍ കൂടുതലാണെങ്കില്‍ അത് ഗുരുതര സ്ഥിതിയുടെയും, 7 ല്‍ കൂടുതലെങ്കില്‍ അതി ഗുരുതര സ്ഥിതിയുടെയും ലക്ഷണമാണ്. അത്തരം വ്യക്തികള്‍ ഉടൻ തന്നെ സഹായം തേടാൻ ശ്രമിക്കണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്തൊക്കെയാണ് ചികിത്സാ മാർഗങ്ങള്‍:

ഏറ്റവും പ്രധാനമായി മനസ്സിലാക്കേണ്ട കാര്യം പുകവലിക്കുന്ന വ്യക്തിയുടെ താല്പര്യം ഈ ചികിത്സ പ്രക്രിയയില്‍ വളരെ പ്രധാനമാണ്. അതുകൊണ്ടുതന്നെ രോഗിയായ വ്യക്തി അറിയാതെയുള്ള ചികില്‍സകള്‍ ഗുണത്തെക്കാള്‍ ദോഷം ചെയ്യാൻ സാധ്യതയുണ്ട്. പരസ്യങ്ങള്‍ കണ്ട് രോഗി അറിയാതെ മരുന്നുകള്‍ ഒന്നും കൊടുക്കുരുത്.ചികിത്സപുകവലി നിർത്താനോ, അല്ലെങ്കില്‍ കുറയ്ക്കാനോ ആഗ്രഹിക്കുന്നവർക്ക് മരുന്നുകളുടെ സഹായമില്ലാതെതന്നെ അതിനായി ശ്രമിക്കാൻ സഹായിക്കുന്ന ചികിത്സാ രീതികളുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട മാർഗങ്ങളെ പരിചയപ്പെടുത്താം.

5A മോഡല്‍: ഏത് ആരോഗ്യപ്രവർത്തകനും തങ്ങളുടെ മുൻപിലെത്തുന്ന, പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്ന ഒരു വ്യക്തിക്കായി ചെയ്യാവുന്ന കാര്യങ്ങളാണിവ.

Ask: വ്യക്തിയോട് പുകയില ഉല്പന്നങ്ങളുടെ ഉപയോഗത്തെ കുറിച്ചും, ഉപയോഗം നിർത്താനോ/കുറയ്ക്കാനോ ഉള്ള ആഗ്രഹത്തെയും കുറിച്ച്‌ ചോദിക്കുക.

Assess: ഉപയോഗത്തിന്റെ തീവ്രത, അതിലേക്കു നയിക്കുന്ന കാര്യങ്ങള്‍, മറ്റു മാനസികാരോഗ്യ പ്രശ്നങ്ങള്‍, നിർത്താനുള്ള മോട്ടിവേഷൻ ഈ കാര്യങ്ങള്‍ വിലയിരുത്തുക.

Advise: പുകയിലയുടെ ഉപയോഗം നിർത്താൻ ഉപദേശം നല്‍കുക. കേവലം ഉപദേശം മാത്രം പോരാ, അതിനായി ബ്രീഫ് ഇന്റെർവെൻഷൻ ടെക്നിക്കുകള്‍ ഉപയോഗിക്കാം. നിക്കോട്ടിൻ ഉപയോഗത്തിന്റെ ദൂഷ്യ ഫലങ്ങള്‍, അത് ആ വ്യക്തിയെ എങ്ങനെ ബാധിക്കുന്നു, നിർത്തുന്നതിന്റെ ഗുണങ്ങള്‍ തുടങ്ങിയവ ഇവിടെ ചർച്ച ചെയ്യാം.

Assist: ഇങ്ങനെ താല്പര്യം പ്രകടിപ്പിക്കുവരെ ഒരു ക്വിറ്റ് ഡേറ്റ് തീരുമാനിക്കുന്നതിനും, അതുപോലെ ആവശ്യമായ ചികിത്സ ഉറപ്പാക്കുന്നതിനും സഹായിക്കുക.

Arrange: ചികിത്സ തുടങ്ങിയവർക്ക് തുടർ സേവനങ്ങള്‍ ഉറപ്പ് വരുത്തുക.

മോട്ടിവേഷൻ എൻഹാൻസ്മെന്റ് തെറാപ്പി(MET): ഏതൊരു സ്വഭാവവും മാറ്റാൻ ശ്രമിക്കുന്ന വ്യക്തികള്‍ ആ ശ്രമത്തിന്റെ ഭാഗമായി കുറെ ഘട്ടങ്ങളിലൂടെ കടന്നു പോകും. Stages of Change അഥവാ പരിവർത്തന ഘട്ടങ്ങള്‍ എന്നാണ് ഇതറിയപ്പെടുന്നത്.5 ഘട്ടങ്ങളിലൂടെയാണ് ഈ വ്യക്തികള്‍ കടന്നു പോവുക.

Pre-contemplation: ഉപയോഗം അടുത്തഭാവിയില്‍ എങ്ങും മാറ്റാൻ ഉള്ള ഉദ്ദേശമില്ല

Contemplation: നിർത്തണമെന്ന ആഗ്രവുമുണ്ട്, പക്ഷേ ഉപയോഗിക്കുമ്ബോള്‍ ഉള്ള ആശ്വാസം ഓർക്കുമ്ബോള്‍ നിർത്താൻ തോന്നില്ല

Determination: ഉപയോഗം കൊണ്ടുള്ള പ്രശ്നങ്ങള്‍ തിരിച്ചറിയുകയും ഉപയോഗം നിർത്താൻ തീരുമാനിക്കുകയും ചെയ്യുന്നു.

Action: ഉപയോഗം നിർത്തുന്നു അല്ലെങ്കില്‍ അതിനുള്ള ചികിത്സ തേടുന്നു

Maintenance: ഉപയോഗം നിർത്തി മുന്നോട്ട് പോകുന്നു.

ഈ ഓരോ ഘട്ടങ്ങളിലൂടെ കടന്നുപോകുമ്ബോഴും ലഹരിയില്‍ നിന്ന് മോചനം നേടാനുള്ള ആളുകളുടെ പ്രചോദനം വ്യത്യസ്തമായിരിക്കും. ആദ്യ രണ്ടു ഘട്ടങ്ങളില്‍ പ്രചോദനം നന്നേ കുറവാണ്. ഇത്തരത്തില്‍ പ്രചോദനം കുറവുള്ളവരെ കണ്ടെത്തി അവർക്ക് ലഹരിയില്‍ നിന്നും മോചന തേടാനുള്ള ആഗ്രഹം സ്വയം ഉണ്ടാക്കാൻ സഹായിക്കുന്ന ചികിത്സാ രീതിയാണ് MET. ഈ മേഖലയില്‍ പരിശീലനം ലഭിച്ച ഒരു ചികിത്സകന്റെ സഹായത്തോടെ ആദ്യ ഘട്ടങ്ങളെ തരണം ചെയ്തു ലഹരി മോചന പ്രക്രിയയിലേക്കു കടക്കാൻ സാധിക്കും.

നിക്കോട്ടിൻ റീപ്ലേസ്‌മെന്റ് തെറാപ്പി(NRT): പുകവലി നിർത്താൻ ആഗ്രഹിക്കുകയും അതിനായി ശ്രമിക്കുകയും ചെയുന്ന പലരും പരാജയപ്പെടാനുള്ള പ്രധാന കാരണം വലി നിർത്തുമ്ബോള്‍ ഉണ്ടാകുന്ന കടുത്ത വിടുതല്‍ ലക്ഷണങ്ങളാണ്. വളരെ അസ്വസ്ഥതയുണ്ടാക്കുന്ന ഈ ലക്ഷണങ്ങള്‍ വീണ്ടും വലിച്ചാല്‍ പെട്ടന്നു കുറയുകയും ചെയ്യും. അങ്ങനെയാണ് വീണ്ടും ആളുകള്‍ വലിക്കുക.വലി നിർത്താനായി ശ്രമിക്കുവർക്ക് ഉണ്ടാകുന്ന വിടുതല്‍ ലക്ഷണങ്ങളുടെ തീവ്രത കുറക്കാനും, അങ്ങനെ ലഹരി മോചന യാത്ര കൂടുതല്‍ എളുപ്പമാക്കാനും സഹായിക്കുന്ന ചികിത്സാരീതിയാണ് നിക്കോട്ടിൻ റീപ്ലേസ്‌മെന്റ് തെറാപ്പി.വലി നിർത്തുമ്ബോള്‍ നിക്കോട്ടിൻ ലഭ്യത പെട്ടന്ന് കുറയുന്നതാണ് വിടുതല്‍ ലക്ഷണങ്ങള്‍ ഉണ്ടാകാൻ കാരണം. ഈ സമയം നിക്കോട്ടിന്റെ അളവ് താരതമ്യേന കുറവുള്ള NRT ഉല്പന്നങ്ങള്‍ ഉപയോഗിക്കുന്നതു വഴി കടുത്ത വിടുതല്‍ ലക്ഷണങ്ങള്‍ ഉണ്ടാവാതെ ഇരിക്കുകയും അങ്ങനെ മോചന യാത്ര കുറച്ചു എളുപ്പമാവുകയും ചെയ്യും.

പുകവലിക്കുമ്ബോള്‍ നിക്കോട്ടിൻ ശ്വാസകോശത്തില്‍ നിന്ന് രക്തത്തില്‍ കലരുകയും അവിടെ നിന്ന് വേഗം തലച്ചോറില്‍ എത്തി അതിന്റെ ഇഫക്‌ട് ഉണ്ടാക്കുകയുമാണ് ചെയ്യുക.NRT ഉത്പന്നങ്ങളില്‍ നിക്കോട്ടിന്റെ അളവ് കുറവാണ്, അതുപോലെ തന്നെ വളരെ പതിയെ മാത്രമേ ഇവയില്‍ നിന്ന് നിക്കോട്ടിൻ രക്തത്തില്‍ കലർന്ന് തലച്ചോറില്‍ എത്തു. അതുകൊണ്ടു പുകയില ഉപയോഗിക്കുന്ന പോലെയുള്ള സുഖം ലഭിക്കില്ല. മറിച്ചു വിടുതല്‍ ലക്ഷണങ്ങള്‍ രൂക്ഷമാകതെ നോക്കുകയും ചെയ്യും.നിക്കോട്ടിൻ അടങ്ങിയ ഗം/പാച്ച്‌/സ്പ്രേ/ഇൻഹേലർ തുടങ്ങിയ ഉല്പന്നങ്ങള്‍ ലഭ്യമാണ്. ഗമ്മും പാച്ചും ഇന്ത്യയില്‍ ലഭ്യമാണ്. ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ തന്നെ ഇത് വാങ്ങാൻ പറ്റും. പുകയിലയിലയിലുള്ള ശാരീരിക ആരോഗ്യ പ്രശ്‍നങ്ങള്‍ക്ക് കാരണമാകുന്ന രാസവസ്തുക്കള്‍ NRT ഉല്പന്നങ്ങളില്‍ ഇല്ല. അതുകൊണ്ടു തന്നെ ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകില്ല.

NRT ഉല്പന്നങ്ങള്‍ ഉപയോഗിക്കുന്നത് എങ്ങനെ?പുകവലി നിറുത്താൻ ആഗ്രമുള്ള വ്യക്തികളിലും, നിലവില്‍ താല്പര്യം പ്രകടിപ്പിക്കാത്ത വ്യക്തികളില്‍ ഉപയോഗം കുറയ്ക്കുന്നതിനും NRT ഉപയോഗിക്കാം. ഇത് ഉപയോഗിക്കുമ്ബോള്‍ പുകയില ഉപയോഗം നിർത്താനുള്ള സാധ്യത രണ്ടു മടങ്ങാണ്.12 ആഴ്ചയാണ് സാധരണ ചികിത്സാകാലയളവ്. വലിക്കുന്നത് പൂർണമായി നിറുത്തിയതിനു ശേഷം കൃത്യ ഇടവേളകില്‍ NRT ഉപയോഗിച്ച്‌ വിടുതല്‍ ലക്ഷണങ്ങള്‍ കുറയ്ക്കുകയോ, അല്ലെങ്കില്‍ വലിക്കുന്നതിന്റെ അളവ് കുറയ്ക്കാൻ ഇടയില്‍ ഉപയോഗിക്കുകയോ ചെയ്യാം.നിക്കോട്ടിൻ ഗം/ ലോസാൻജ് ഉപയോഗിക്കുന്ന വിധംഇത് 2mg / 4mg ഡോസുകളില്‍ ലഭ്യമാണ്. ദിവസം 20 സിഗരറ്റില്‍ കൂടുതല്‍ ഉപയോഗിക്കുന്ന ആളുകള്‍ 4mg, 20ല്‍ താഴെ ഉപയോഗിക്കുന്നവർ 2mg ഗമ്മും വേണം ഉപയോഗിക്കാൻ. 1-2 മണിക്കൂർ കൂടുമ്ബോള്‍ ഗം ഉപയോഗിക്കാം.ഗം ആദ്യം ചവക്കണം, നാവില്‍ ഒരു തരിപ്പ് തോന്നി തുടങ്ങുമ്ബോള്‍ അത് മോണക്കും കവിളിനും ഇടക്കുള്ള ഭാഗത്തു വയ്ക്കുക. തരിപ്പ് കുറയുമ്ബോള്‍ വീണ്ടും ചവക്കുക. ഇങ്ങനെ 30 മിനിറ്റ് എങ്കിലും ഗം ഉപയോഗിക്കണം, എങ്കിലേ പ്രയോജനം ലഭിക്കു. ഉപയോഗിച്ചതിന് ശേഷം 30 മിനിറ്റ് നേരത്തേക്ക് ഒന്നും കുടിക്കരുത്.ആദ്യ 6 ആഴ്ചകളില്‍ 1-2 മണിക്കൂർ കൂടുമ്ബോള്‍ ഗം ഉപയോഗിക്കാം. 6-9 ആഴ്ചകളില്‍ ഇത് 2-4 മണിക്കൂർ ആക്കുകയും, തുടർന്നുള്ള 3 ആഴ്ചകളില്‍ 4-8 മണിക്കൂർ ആക്കി നിറുത്തുകയും വേണം.

നിക്കോട്ടിൻ പാച്ച്‌ ഉപയോഗിക്കുന്ന വിധം തൊലിപ്പുറത്തു ഒട്ടിക്കാവുന്ന 21mg,14mg,7mg അളവില്‍ നിക്കോട്ടിൻ അടങ്ങിയ പാച്ചുകള്‍ ലഭ്യമാണ്. ദിവസം മുഴുവൻ ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന നേട്ടമുണ്ട്.ദിവസവും 20 സിഗരറ്റില്‍ കൂടുതല്‍ ഉപയോഗിക്കുന്ന ആളുകള്‍21mg പാച്ചും 20ല്‍ താഴെ ഉപയോഗിക്കുന്നവർ 14mg പാച്ചും വേണം ഉപയോഗിക്കാൻ. ദിവസവും ഇത് രോമം കുറഞ്ഞ തൊലിപ്പുറത്തു ഒട്ടിക്കാം.ആദ്യ 6 ആഴ്ചകളില്‍ 21mg പാച്ച്‌ വേണം ഉപയോഗിക്കാൻ. 6-9 ആഴ്ചകളില്‍ ഇത് 14mg ആയി കുറക്കണം, തുടർന്നുള്ള 3 ആഴ്ചകളില്‍ 7mg മതിയാകും. പെട്ടന്ന് നിറുത്തുന്നത് ഒഴിവാക്കണം.പാർശ്വഫലങ്ങള്‍വലിക്കുന്ന അതേ അളവില്‍ നിക്കോട്ടിൻ ലഭിക്കാത്തതുകൊണ്ടു വിടുതല്‍ ലക്ഷണങ്ങള്‍ ഉണ്ടാകാൻ സാധ്യതയുണ്ട്.അതു കൂടാതെ വായില്‍ തരിപ്പ്, ഓർക്കാനം, വയറില്‍ എരിച്ചില്‍, പാച്ച്‌ ഒട്ടിക്കുന്നിടത്തു ചൊറിച്ചില്‍ ഇവയും ഉണ്ടാകാം.

മരുന്ന് ചികിത്സ

രണ്ടു മരുന്നുകള്‍ക്കാണ് പുകയില മോചന ചികിത്സക്കായി FDA അനുമതി ഉള്ളത്. Varenicline, Bupropion എന്നിവയാണ് ഈ മരുന്നുകള്‍. നിക്കോട്ടിൻ റിസെപ്റ്ററിലാണ് ഈ രണ്ടു മരുന്നുകളും പ്രവർത്തിക്കുക.

ഇ സിഗററ്റ്: പുകവലി കുറക്കാൻ സാഹായിക്കും എന്ന രീതിയില്‍ വിപണിയില്‍ അവതരിച്ച ഇ സിഗററ്റുകളുടെ ഉപയോഗം സംബന്ധിച്ച്‌ ചില ആകുലതകള്‍ പുതിയ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.നിക്കോട്ടിൻ അടങ്ങിയ ഇ സിഗററ്റുകള്‍ക്കും അഡിക്‌ഷൻ ഉണ്ടാക്കാൻ സാധ്യതയുണ്ട്. ശരീരത്തിന് ദോഷം ഉണ്ടാക്കാൻ സാധിക്കുന്ന വസ്തുക്കള്‍ ഇ സിഗരറ്റുകള്‍ പുകക്കുന്ന സമയത്തു ഉണ്ടാകാം, വളരെ വ്യാപകമായി ഇത് ലഭിക്കുന്നതു കൊണ്ട് കുട്ടികളുടെ ഇടയില്‍ ഉപയോഗം കൂടാം തുടങ്ങിയ കണ്ടെത്തലുകള്‍ പുതിയ പഠനങ്ങളിലുണ്ട്.അതുകൊണ്ട് പുകവലി നിറുത്താൻ ഇ സിഗരറ്റ് ഉപയോഗിക്കുന്നത് എത്രത്തോളം പ്രയോജനകരമാണ് എന്നതിന് കൃത്യമായ തെളിവുകളുടെ അഭാവമുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക