ശരീരത്തിലെ പ്രത്യേക ഭാഗങ്ങളില്‍നിന്ന് അശുദ്ധ രക്തം വലിച്ചെടുത്ത് പുറത്തു കളയുന്ന ചികിത്സയാണ് ഹിജാമ അഥവ കപ്പിങ് എന്ന പേരിലറിയപ്പെടുന്നത്. മൃഗങ്ങളുടെ കൊമ്ബ് കൊണ്ട് ചികിത്സ നടത്തിയിരുന്നതുകൊണ്ട് കൊമ്ബ് ചികിത്സ എന്നും വിളിക്കുന്നു. ഹോര്‍ണിങ്, സക്കിങ് മെത്തേഡ്, ബ്ലഡ് സ്റ്റാറ്റിസ് ട്രീറ്റ്‌മെന്റ്, സുസിറ്റൻ ട്യൂബ് ട്രീറ്റ്‌മെന്റ് തുടങ്ങിയ പേരുകളിലും ഹിജാമ അറിയപ്പെടുന്നുണ്ട്. പുരാതന കാലഘട്ടത്തില്‍ തന്നെ പല സംസ്‌കാരങ്ങളുടെയും ചികിത്സാ പാരമ്ബര്യത്തില്‍ ഈ ചികില്‍സ രീതിക്ക് പ്രധാന സ്ഥാനമുണ്ടായിരുന്നു.

വലിച്ചെടുക്കുക എന്ന അര്‍ഥം വരുന്ന ഹജ്‌മ എന്ന അറബി വാക്കില്‍ നിന്നാണ് ഹിജാമ എന്ന പദം ഉണ്ടായത്. രക്തയോട്ടം മെച്ചപ്പെടുത്തുക, മനുഷ്യശരീരത്തിലെ വിഷാംശം കുറക്കുക, വേദനയും തലവേദനയും ഒഴിവാക്കുക, നാഡീവ്യവസ്ഥയെ ശക്തിപ്പെടുത്തുക, ചലനത്തിന്റെും വഴക്കത്തിന്റെയും വ്യാപ്തി വര്‍ധിപ്പിക്കുക തുടങ്ങിയവക്ക് ഇത് ഏറെ ഫലപ്രദമായ ചികിത്സാ രീതിയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സുരക്ഷിതമായ ചികിത്സാ രീതിയായാണ് കപ്പിങ് തെറപ്പി അറിയപ്പെടുന്നതെങ്കിലും ഗര്‍ഭിണികള്‍, അക്യൂട്ട് ഹെപ്പറ്റൈറ്റിസ്, ക്ഷയം, ഹൃദ്രോഗം, ഹൃദയാഘാതം, പേസ് മേക്കര്‍ ഇംപ്ലാന്റേഷൻ, പാരമ്ബര്യമായുള്ള ഹെമറാജിക് രോഗം എന്നിവയുള്ളവര്‍ക്ക് ഇത് അനുയോജ്യമല്ലെന്ന് പി.എച്ച്‌.സി കേന്ദ്രങ്ങള്‍ വ്യക്തമാക്കി. കടുത്ത വിളര്‍ച്ച, വൃക്ക തകരാറുകള്‍ എന്നിവക്ക് ഈ ചികിത്സാ രീതി പ്രായോഗികമല്ലെന്നും അധികൃതര്‍ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക