കോഴിക്കോട്: പൊതുസ്ഥലത്ത് പുകവലി നിരോധിച്ച നാട്ടില്‍, തന്നെ അഭിമുഖം ചെയ്യാനെത്തിയവരുടെ മുന്നിലിരുന്ന് പരസ്യമായി പുകവലിച്ച സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത് എയറിലായി. അഭിമുഖം നടത്തിയ ഇന്ത്യൻ എക്സ്‌പ്രസിലെ മാധ്യമപ്രവര്‍ത്തകരുടെ മുഖത്തേക്ക് മാത്രമല്ല, കണ്ടുകൊണ്ടിരിക്കുന്ന സമൂഹത്തിന്റെ മുഖത്തേക്കാണ് രഞ്ജിത് പുകച്ചുതള്ളിയത് എന്നാണ് സോഷ്യല്‍ മീഡിയയിലെ വിമര്‍ശനം. പുകവലി പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ ഒരുപൊതുഅഭിമുഖത്തില്‍, വലിച്ചുതള്ളിയത് തീര്‍ത്തും തെറ്റാണെന്നും സമൂഹത്തോടുള്ള അനീതിയുമാണെന്ന് സംവിധായകനും എഴുത്തുകാരനും നടനും, മോട്ടിവേഷനല്‍ സ്പീക്കറുമായ എം ബി പത്മപത്മകുമാര്‍ തന്റെ വീഡിയോയില്‍ പറയുന്നത്.

കലാകാരന്മാർക്ക് എന്തുമാകാം, അല്ലേ.?

Posted by M.B.Padmakumar on Sunday, 10 December 2023

അതുപോലെ തന്നെ മലയാളികള്‍ കള്‍ട്ട് സിനിമയായി കൊണ്ടാടുന്ന പത്മരാജന്റെ തൂവാനത്തുമ്ബികളിലെ മോഹൻലാലിന്റെ തൃശൂര്‍ ഭാഷ ബോറെന്ന് പറഞ്ഞ് ലാല്‍ ആരാധകരുടെ കല്ലേറും അദ്ദേഹം ഏറ്റുവാങ്ങുകയാണ്. കേരളത്തിെേല എക്കാലത്തെയും ക്ലാസിക്ക് എന്ന് പറയാവുന്ന, ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ കള്‍ട്ട് ആയ ചിത്രമാണ്, വിശ്രുത സംവിധയകൻ പത്മരാജന്റെ തൂവാനത്തുമ്ബികള്‍. മണ്ണാറത്തൊടി ജയകൃഷ്ണൻ എന്ന മോഹൻലാലിന്റെ നായകവേഷവും, സുമലതയുടെ ക്ലാരയും, ഒന്നാം രാഗം പാടിയെന്ന പാര്‍വതിയും മോഹൻലാലും ചേര്‍ന്ന ഗാനവുമൊക്കെയായി ചിത്രം ഇന്നും സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ ചര്‍ച്ചയാണ്. റിലീസ് ചെയ്തിട്ട് 35 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ചിത്രം ഇപ്പോഴും ടെലിവിഷനില്‍ വരുമ്ബോള്‍ വലിയ പ്രേക്ഷകശ്രദ്ധയാണ് കിട്ടാണ്. ചിത്രത്തിനായുള്ള ജോണ്‍സണ്‍ മാഷിന്റെ പശ്ചാത്തല സംഗീതവും മലയാളത്തിലെ എക്കാലത്തെയും മികച്ചതില്‍ ഒന്ന് എന്നാണ് വിലയിരുത്തപ്പെടുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പക്ഷേ ഇപ്പോള്‍, തൂവാനത്തുമ്ബികളിലെ ഭാഷയെ വിമര്‍ശിച്ച്‌ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്ത് രംഗത്ത് എത്തിയിരിക്കയാണ്. തൂവാനത്തുമ്ബികളിലെ തൃശൂര്‍ ഭാഷ വളരെ ബോറാണെന്നാണ് രഞ്ജിത്ത് പറഞ്ഞത്. ഇതോടെ ലാല്‍ഫാൻസും തൂവാനത്തുമ്ബികളുടെ ആരാധകരും രഞ്ജിത്തിനെതിരെ തിരിഞ്ഞിരിക്കയാണ്. ഇന്തൻഎക്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ രഞ്ജിത്തിന്റെ വാക്കുകള്‍ ചുവടെ –

‘നമുക്കൊക്കെ ഇഷ്ടപ്പെട്ടതാണ് മോഹൻലാല്‍ നായകനായ ചിത്രം തൂവാനത്തുമ്ബികള്‍. അതിലെ തൃശൂര്‍ ഭാഷ ബോറാണ്. തിരുത്താൻ മോഹൻലാലും പപ്പേട്ടനും ശ്രമിച്ചിട്ടില്ല. ഭാഷയെ ഇമിറ്റേറ്റ് ചെയ്യാനാണ് ശ്രമിച്ചത്. നമുക്കൊരു നാരങ്ങാവെള്ളം കാച്ചിയാലോ എന്നൊന്നും പറയുന്നവരല്ല തൃശൂരുകാര്‍. തൃശൂര്‍ സ്ലാംഗില്‍ എന്തൂട്ടാ എന്നൊക്കെ പറയണം എന്നില്ല, പ്രകടമായിട്ട്. ഇതേ ജയകൃഷ്ണൻ ക്ലാരയോട് പപ്പേട്ടന്റെ തന്നെ സാഹിത്യത്തിലാണ് സംസാരിക്കുന്നത്. പക്ഷേ മോഹൻലാലിന്റെ ഭാഷയ്ക്ക് അയാളുടേത് തന്നെ ഒരു താളമുണ്ട്. അയാള്‍ കണ്‍വിൻസിംഗായ ഒരു ആക്ടറാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക