കൊല്‍ക്കത്ത: സിഗരറ്റ് വലിച്ചുകൊണ്ട് ദേശീയ ഗാനം ആലപിക്കുന്ന രണ്ട് പെണ്‍കുട്ടികളുടെ വീഡിയോയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമാകുന്നു. ഇരുവരും തെറ്റായിട്ടാണ് ഗാനം ആലപിക്കുന്നത്. വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് വളരെ ചുരുങ്ങിയ സമയം കൊണ്ടുതന്നെ വൈറലാകുകയായിരുന്നു.

കൊല്‍ക്കത്ത ഹൈക്കോടതി അഭിഭാഷകന്‍ അടക്കം നിരവധി പേര്‍ യുവതികള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. ചിലര്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. സംഭവം വിവാദമായതോടെ യുവതികള്‍ വീഡിയോ ഡിലീറ്റ് ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തമാശയ്ക്ക് വേണ്ടിയാണ് ഇത്തരത്തിലൊരു വീഡിയോ ഉണ്ടാക്കിയതെന്നാണ് പെണ്‍കുട്ടികള്‍ നല്‍കുന്ന വിശദീകരണം. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും, അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ബരാക്‌പോറെ പൊലീസ് കമ്മീഷണര്‍ പറഞ്ഞു. ഇവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിച്ചുവരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, പെണ്‍കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക