ആറ് വയസ്സുള്ള കുട്ടിയെ വധിക്കാൻ ശ്രമിച്ച കേസില്‍ സി.ഡബ്ല്യു.സി അംഗം പ്രതി. പത്തനംതിട്ട ജില്ലാ സി.ഡബ്ല്യു.സി അംഗം എസ്. കാർത്തികക്കെതിരെയാണ് മലയാലപ്പുഴ പൊലീസ് കേസെടുത്തത്. ഇവർ സിപിഎം നോമിനിയാണ്

കാർത്തികയുടെ ഭർത്താവും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുമായ അർജുൻ ദാസ് ആണ് കേസിലെ ഒന്നാം പ്രതി.അനധികൃതമായി പാറയും മണ്ണും കടത്തിയത് പൊലീസിനെ അറിയിച്ചെന്ന സംശയത്തിലായിരുന്നു ആക്രമണം. കാർത്തികയും ഭർത്താവും ഭർത്താവിന്റെ സഹോദരനും അടക്കമുള്ളവരാണ് കേസിലെ നാല് പ്രതികള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒന്നാം തീയതി രാത്രി ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്ബോള്‍ പ്രതികള്‍ കുട്ടിയേയും മാതാവിനെയും കത്തികാട്ടി ഭീഷണിപ്പെടുത്തുകയും വീട്ടിലേക്ക് ഓടിക്കയറാൻ ശ്രമിച്ച ഇവർക്ക് നേരെ അരിവാള്‍ എറിയുകയും ചെയ്തുവെന്നാണ് പരാതി.അതേസമയം പരാതി വ്യാജമാണെന്നും പ്രതി ചേർത്തതിനെതിരെ എസ്.പിക്കും ഡി.ജി.പിക്കും പരാതി നല്‍കുമെന്നും കാർത്തിക പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക