നേര്യമംഗലത്ത് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി കോതമംഗലം ടൗണില്‍ പ്രതിഷേധിച്ച കേസില്‍ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും മാത്യുകുഴല്‍നാടൻ എംഎല്‍എയ്ക്കും ജാമ്യം. ജാമ്യം ലഭിച്ചു പുറത്തിറങ്ങിയതിന് പിന്നാലെ ഷിയാസിനെ വാഹനം ആക്രമിച്ചകേസില്‍ അറസ്റ്റുചെയ്യാൻ പോലീസ് ശ്രമിച്ചു. ഇതോടെ ഷിയാസ് കോടതിയിലേക്ക് ഓടിക്കയറി.

എന്നാൽ ഷിയാസിനെ തിരികെ വിളിച്ചു പോലീസിന് മുന്നിൽ നിർത്തി മാത്യു കുഴൽനാടൻ വെല്ലുവിളിച്ചു. കസ്റ്റഡിയിൽ എടുക്കാൻ എത്തിയ പോലീസ് ഡിവൈഎസ്പിയോട് ആണ് കുഴൽനാടൻ വെല്ലുവിളി ഉയർത്തിയത്. പ്രവർത്തകരെ മുഴുവൻ മാറ്റി നിർത്തി ഷിയാസിനെ പോലീസിന് മുന്നിൽ നിർത്തിയായിരുന്നു കുഴൽനാടന്റെ വെല്ലുവിളി. വീഡിയോ ദൃശ്യങ്ങൾ ചുവടെ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോതമംഗലത്തെ പ്രതിഷേധത്തിനെതിരെയെടുത്ത കേസില്‍ ഇരുവർക്കുമൊപ്പം അറസ്റ്റിലായ 14 പ്രവർത്തകർക്കും ജാമ്യം ലഭിച്ചു. അടുത്ത മൂന്നുമാസം കോതമംഗലം ടൗണില്‍ പ്രവേശിക്കരുതെന്ന നിബന്ധനയിലായിരുന്നു ജാമ്യം. ജാമ്യം ലഭിച്ച്‌ പുറത്തിറങ്ങി മാധ്യമങ്ങളോട് സംസാരിച്ചശേഷം എറണാകുളത്തേക്ക് പോകാൻ വാഹനത്തില്‍ കയറവെയായിരുന്നു വീണ്ടും അറസ്റ്റുചെയ്യാൻ പോലീസ് ശ്രമിച്ചത്. പ്രതിഷേധിച്ച കേസില്‍ അറസ്റ്റുചെയ്യാൻ ശ്രമിക്കുമ്ബോള്‍ പ്രവർത്തകർ പോലീസ് വാഹനത്തിന് നേരെ നടത്തിയ അക്രമത്തിലെടുത്ത പൊതുമുതല്‍ നശിപ്പിക്കല്‍ കേസിലായിരുന്നു അറസ്റ്റുചെയ്യാൻ ശ്രമം.

ജാമ്യം ലഭിച്ച ഉത്തരവില്‍ ഷിയാസ് ഒപ്പിട്ടിരുന്നില്ല. നാലുമണിവരെ കോടതിയില്‍ തുടരാനാണ് ഇവരുടെ തീരുമാനം. എന്നാല്‍, ഇതിനുശേഷം പുറത്തിറങ്ങിയാലും അറസ്റ്റുചെയ്യാൻ തന്നെയാണ് പോലീസ് നീക്കം. ഒരിഞ്ചുപോലും വിട്ടുകൊടുക്കില്ല എന്ന നിലപാടിലാണ് കോൺഗ്രസും. സംഘർഷഭരിതമായ സാഹചര്യമാണ് കോടതി പരിസരത്ത് നിലനിൽക്കുന്നത്. കേരളത്തിന്റെ ക്രമസമാധാനം രംഗം തന്നെ തകരുന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക