എല്ലാ ജീവജാലങ്ങള്‍ക്കും ചില സവിശേഷതകള്‍ ഉണ്ട്. അതില്‍ പ്രധാനമാണ് അവയുടെ സന്താനങ്ങളെ പുനരുല്‍പ്പാദിപ്പിക്കാനും സംരക്ഷിക്കാനുമുള്ള അവയുടെ കഴിവ്. അതിന് വെല്ലുവിളിയാകുന്ന സാഹചര്യങ്ങളെ ചെറുത്ത് തോല്‍പ്പിക്കാനുള്ള ശ്രമവും ഉണ്ടാകും. അത്തരത്തില്‍ ഒരു ചെറുത്തുനില്‍പ്പിന്റെയും സംരക്ഷണ വലയം തീർക്കുന്നതിന്റെയും കൗതുകകരമായ ഒരു വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്ത് വരികയുണ്ടായി.

ട്രാവല്‍ എക്സ്പ്ലോർ പ്രൊട്ടക്റ്റ് എന്ന സോഷ്യല്‍ മീഡിയ ഉപയോക്താവ് ഇൻസ്റ്റാഗ്രാമില്‍ അപ്‌ലോഡ് ചെയ്ത ഈ വീഡിയോ തങ്ങളുടെ കൂട്ടില്‍ കയറി മുട്ട മോഷ്ടിക്കാൻ ശ്രമം നടത്തുന്ന ഒരു പാമ്ബിനെ നാല് കിളികള്‍ ചേർന്ന് കൊത്തി ഓടിക്കുന്നതാണ്.ബൂംസ്ലാംഗ് ഇനത്തില്‍പ്പെട്ട ഒരു പാമ്ബാണ് ഈ വീഡിയോയിലെ വില്ലൻ. അത് കിളിക്കൂടുകള്‍ തൂങ്ങിക്കിടക്കുന്ന ഒരു മരത്തിന്റെ ശിഖരത്തിലൂടെ കൂടുകള്‍ ലക്ഷ്യമാക്കി ഇഴഞ്ഞു വരുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കിളിക്കൂടുകള്‍ക്ക് സമീപത്തായി ശത്രുവിനെ നിരീക്ഷിച്ച്‌ ഏതാനും കിളികളും പറക്കുന്നത് കാണം. കൂടിനരികിലെത്തിയ പാമ്ബ് ഒട്ടും അമാന്തിക്കാതെ അതിനുള്ളിലേക്ക് തലയിട്ടു. പിന്നീട് ന‌ടന്നത് പൊരിഞ്ഞ പോരാട്ടമായിരുന്നു. പാമ്ബിനെ തുരത്തിയോടിച്ച്‌ തങ്ങളുടെ മുട്ടകള്‍ സംരക്ഷിക്കുക എന്ന ഒറ്റലക്ഷ്യത്തോടെ കിളികള്‍ ഒറ്റക്കെട്ടായി.

അവ പാമ്ബിനെ പറന്നു നടന്ന് തലങ്ങും വിലങ്ങും കൊത്തി. ആദ്യം പാമ്ബ് അത് അത്ര കാര്യമാക്കിയില്ല എന്നു മാത്രമല്ല ഒരു കൂസലുമില്ലാതെ മുട്ട മോഷണം തുടരുകയും ചെയ്യുന്നു. പക്ഷേ, അധികം വൈകാതെ കളിമാറി, കളികളുടെ ആക്രമണം സഹിക്കവയ്യാതെ ആശാൻ ജീവനും കൊണ്ട് രക്ഷപ്പെടുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക