പി സി ജോർജിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ‘ഭാഷയില്‍ മിതത്വം പാലിക്കണം. പി സി ജോർജിനെതിരെ എന്തുണ്ടാകുമെന്ന് കാത്തിരുന്ന് കാണാം. പാർട്ടി എല്ലാം മനസിലാക്കുന്നുണ്ട്. അനില്‍ ആന്റണിയെ അറിയാത്ത ആരും കേരളത്തിലില്ല. മികച്ച സ്ഥാനാർത്ഥിയാണ് അനില്‍.’ – കെ സുരേന്ദ്രൻ വ്യക്തമാക്കി.

തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണം കൊലപാതകമാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. സിദ്ധാർത്ഥിന്റേത് ആസൂത്രിത ആള്‍ക്കൂട്ടക്കൊലയാണ്. സംഭവത്തിന് ശേഷം തെളിവ് നശിപ്പിക്കാനുള്ള ശ്രമം നടന്നുവെന്നും അദ്ദേഹം പറഞ്ഞു. എസ്‌എഫ്‌ഐക്കാരാണ് പ്രതികളെന്ന് മുഖ്യമന്ത്രിക്കറിയാമെന്നും സുരേന്ദ്രൻ ആരോപിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ തഴയപ്പെട്ടതിന്റെ നീരസത്തിലായ പി സി ജോർജിനെ അനുനയിപ്പിക്കാൻ മണ്ഡലത്തിലെ സ്ഥാനാർത്ഥി അനില്‍ ആന്റണി നേരിട്ടെത്തും. ബിജെപി ജില്ലാ നേതാക്കള്‍ക്കൊപ്പം ഇന്ന് വൈകിട്ട് പൂഞ്ഞാറിലെ വീട്ടിലെത്തുമെന്നാണ് വിവരം. പി സി ജോ‌ർജിന്റെ പിന്തുണ തേടിയതിനുശേഷം മാത്രം മണ്ഡലപര്യടനം നടത്താനാണ് അനില്‍ ആന്റണിയുടെ തീരുമാനം. പാർട്ടി നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് അനിലിന്റെ സന്ദർശനം.

പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട അനില്‍ ആന്റണിക്ക് വിജയിക്കുക ദുഷ്‌കരമായിരിക്കുമെന്ന് പി സി ജോർജ് നേരത്തേ പറഞ്ഞിരുന്നു. ‘പാർട്ടി ഏത് കുറ്റിച്ചൂലിനെ സ്ഥാനാർത്ഥിയായി നിർത്തിയാലും പിന്തുണയ്ക്കും. അനില്‍ ആന്റണിക്ക് പത്തനംതിട്ടയോട് എന്താണിത്ര പ്രിയമെന്ന് അറിയില്ല. അനില്‍ ആന്റണിയെ സ്ഥാനാർത്ഥിയെന്ന് ജനങ്ങളോട് ബോദ്ധ്യപ്പെടുത്തേണ്ടി വരുന്നത് ഗതികേടാണ്’ എന്നായിരുന്നു കഴിഞ്ഞദിവസം പി സി ജോ‌ർജ് പറഞ്ഞത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക