ചിലന്തിയുടെ വലുപ്പം ഒരിഞ്ചില്‍ താഴെ കൊന്ന് തിന്നത് ഒരു വലിയ പാമ്ബിനെ. കേട്ടാല്‍ ആരും വിശ്വസിക്കില്ലെങ്കിലും ഇത് സാധിക്കുമെന്നാണ് ഇന്റര്‍നെറ്റില്‍ പ്രപരിക്കുന്ന വീഡിയോ പറയുന്നത്. ഓസ്‌ട്രേലിയയിലെ റെഡ്ബാക്ക് സ്‌പൈഡര്‍ വിഷപ്പാമ്ബിനെ കീഴ്പ്പെടുത്തി ഭക്ഷിക്കുന്നതാണ് വീഡിയോയിലുള്ളത്.

റെഡ്ബാക്ക് ചിലന്തികളുടെ രീതി അതീവ വിസ്മയകരമാണ്. റെഡ്ബാക്ക് ചിലന്തികള്‍ക്ക് ഒരിഞ്ചില്‍ താഴെ മാത്രമാണ് വലുപ്പം വളരെ ശക്തമായ വലനൂലുകളാണ് ഈ ചിലന്തികളില്‍ നിന്നു പുറത്തേക്കു വരിക. ഇത് ഇരകളുടെ ദേഹത്തേക്കു വീശി പിടികൂടും. തുടര്‍ന്ന് കൂടുതല്‍ വല വിരിച്ച്‌ അവയെ ചലിക്കാനാകാത്ത വിധം കുടുക്കും. പിന്നീട് ഇരയുടെ ദേഹത്തേക്ക് റെഡ്ബാക്ക് സ്‌പൈഡര്‍ പല്ലുകളാഴ്ത്തി കടിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവയുടെ വിഷപ്പല്ലുകളില്‍ നിന്നുള്ള കൊടുംവിഷം ഇരയുടെ ശരീരത്തില്‍ പ്രവേശിച്ച്‌ ആന്തരിക ശരീരഭാഗങ്ങളെ ദ്രവീകരിക്കുകയും വലിച്ചുകുടിക്കുകയും ചെയ്യുന്നു. ഇങ്ങനെയാണ് റെഡ്ബാക്ക് സ്‌പൈഡര്‍ ഇരയെ കൊന്ന് തിന്നുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക