വയനാട്: അട്ടപ്പാടിയിലെ വനവാസി കുടുംബം വൈദ്യുതി കുടിശ്ശികയായ 5.59 ലക്ഷം രൂപ അടയ്‌ക്കണമെന്ന് വൈദ്യുതി ബോർഡ്. വൈദ്യുതി ചാർജ് അടച്ചില്ലെങ്കില്‍ റവന്യൂ റിക്കവറി നടപടികള്‍ നേരിടേണ്ടി വരുമെന്നും വൈദ്യുതി ബോർഡ് അറിയിച്ചു.ഇത് സംബന്ധിച്ച നോട്ടീസും സീനിയർ സൂപ്രണ്ട് കുടുംബത്തിന് നല്‍കി.

അട്ടപ്പാടി ദാസന്നൂർ ഊരിലെ രാജമ്മക്കാണ് വൈദ്യുതി ബില്ല് അടക്കുന്നത് സംബന്ധിച്ച നോട്ടീസ് ലഭിച്ചത്.2023 ആഗസ്റ്റ് 16 നാണ് വൈദ്യുതി ബോർഡ് കുടുംബത്തിന് നോട്ടീസ്നല്‍കിയത്. 2011 ഡിസംബർ ആറ് മുതല്‍ 2013 ഓഗസ്റ്റ് 20 വരെയുള്ള വൈദ്യുതി ചാർജ് കുടിശ്ശികയാണ് നോട്ടീസില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2023 ഓഗസ്റ്റ് ഒന്നു വരെയുള്ള 18 ശതമാനം പലിശയാണ് 3,59,8 44 രൂപ. കെഎസ്‌ഇബിയുടെ ഒറ്റത്തവണ തീർപ്പാക്കല്‍ പദ്ധതി പ്രകാരം തുക അടച്ചാല്‍ പലിശയിനത്തില്‍ പരമാവധി 2,61, 87 രൂപ ഇളവ് നല്‍കാമെന്നുമാണ് നോട്ടീസില്‍ പറയുന്നത്. തുക അടക്കുന്ന ദിവസം അനുസരിച്ച്‌ പലിശ തുകയില്‍ വ്യത്യാസംവരും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക